ഹവല്ലി ഗവർണറേറ്റിൽ സ്ത്രീയെ കൊലപ്പെടുത്തിയതിന് ഒരു പൗരനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വീട്ടിൽ വെച്ചാണ് സ്ത്രീ കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കുറ്റവാളിയെ ക്രിമിനൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.