അനിവാര്യ ഘട്ടങ്ങളിൽ അബോർഷൻ അനുവദിക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം

Update: 2022-12-09 12:00 GMT


കുവൈത്ത് സിറ്റി : അനിവാര്യ ഘട്ടങ്ങളിൽ കുവൈത്തിൽ അബോർഷൻ അനുവദിക്കും. നിലവിൽ ഗർഭച്ഛിദ്രം കുവൈത്തിൽ നിയമ വിരുദ്ധമാണ്. എന്നാൽ മാതാവിനോ കുട്ടിക്കോ ജീവന് ഭീഷണി ഉണ്ടാകുന്ന സാഹചര്യങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി ഗർഭച്ഛിദ്രം അനുവദിക്കാറുണ്ട്. വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. അനിവാര്യമായ സാഹചര്യങ്ങളിൽ കുവൈത്തിൽ അബോർഷൻ അനുവദിക്കാനുള്ള വ്യവസ്ഥകൾ നിലവിലുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഗർഭ- ഭ്രൂണ ചികിത്സാരംഗത്തെ വിദഗ്ധരുടെ ഗൾഫ് കോൺഫറൻസിൽ സംസാരിക്കവെയാണ് ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ അൽ നജ്ജാർ ഇക്കാര്യം ഓർമിപ്പിച്ചത്. 

Similar News