വാഹനത്തിനുള്ളിൽ മയക്കുമരുന്ന് നിർമ്മിക്കാനുള്ള രാസ ലായനി കടത്താൻ ശ്രമിച്ച ആൾ പിടിയിൽ

Update: 2022-12-12 13:59 GMT

കുവൈത്ത് സിറ്റി : കുവൈത്തില്‍ മയക്കുമരുന്ന് നിര്‍മാണത്തിന് വേണ്ടി രാസ ലായനി കടത്തുന്നതിനിടെ പ്രവാസി ഡ്രൈവര്‍ പിടിയിലായി. വാഹനത്തിലെ പെട്രോൾ ടാങ്കിനു താഴെ വെൽഡ് ചെയ്ത രീതിയിലായിരുന്നു ലായനി കടത്താൻ ശ്രമിച്ചത്. അബ്‍ദലിയില്‍ വെച്ച് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. സിന്തറ്റിക് മയക്കുമരുന്നായ മെത്താംഫിറ്റമീന്‍ തയ്യാറാക്കുന്നതിന് ഉപയോഗിച്ചിരുന്ന രാസ ലായനിയാണ് ഇയാളുടെ വാഹനത്തില്‍ നിന്ന് കണ്ടെടുത്തത്.

വാഹനം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പതിവ് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് വാഹനത്തിന്റെ പെട്രോള്‍ ടാങ്കിനു താഴെയായി അസാധാരണമായ ഒരു വെല്‍ഡിങ് അടയാളം ഇന്‍സ്‍പെക്ടറുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് വിശദമായി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് പ്രത്യേക രാസ ലായനിലാണ് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ചതെന്ന് വ്യക്തമായത്. പ്രാദേശികമായി ശാബു എന്നറിയപ്പെടുന്ന മയക്കുമരുന്നായ മെത്താംഫിറ്റമീന്‍ തയ്യാറാക്കുന്നതിന് ഉപയോഗിച്ചിരുന്ന രാസവസ്‍തുവാണിതെന്ന് പരിശോധനയില്‍ വ്യക്തമായി. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്‍തു. തുടര്‍ നടപടികള്‍ക്കായി വാഹനം ഉള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്.

Similar News