കുവൈത്ത് : കുവൈത്തില്‍ പൊതുസ്ഥലത്ത് നഗ്നനായി നടന്ന പ്രവാസിയെ നാടുകടത്താന്‍ ഉത്തരവ്. ഏഷ്യക്കാരനായ പ്രവാസിയെയാണ് നാടുകടത്താന്‍ ഉത്തരവിട്ടതെന്ന് പ്രാദേശി ദിനപ്പത്രമായ 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.മദ്യലഹരിയില്‍ ജലീബ് മേഖലയിലൂടെ പൂര്‍ണ നഗ്നനായാണ് പ്രവാസി നടന്നതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇയാളെ നാടുകടത്താന്‍ ഫര്‍വാനിയ ഗവര്‍ണററ്റിലെ സെക്യൂരിറ്റി ചീഫ് ബ്രിഗേഡിയര്‍ സലാഹ് അല്‍ ദാസ് ഉത്തരവിടുകയായിരുന്നു. സംഭവം നടന്നത് എന്നാണെന്നോ നാടുകടത്താന്‍ വിധിച്ച പ്രവാസിയുടെ രാജ്യമോ റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. അതേസമയം ഉദ്യോഗസ്ഥനെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ച കുവൈത്ത് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പട്രോള്‍ ഉദ്യോഗസ്ഥനെയാണ് യുവാവ് ആക്രമിച്ചത്.
കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 27 പ്രവാസികള്‍ കഴിഞ്ഞ ദിവസം നടന്ന റെയ്‍ഡില്‍ പിടിയിലായിയിരുന്നു. ഹവല്ലി ഏരിയയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്‍തതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി പിടിയിലായ എല്ലാവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.