ഡിജിറ്റൽ പരിവർത്തനം ; കുവൈത്ത് ധനമന്ത്രാലയം മൈക്രോസോഫ്റ്റുമായി ധാരണാ പത്രത്തിൽ ഒപ്പുവെച്ചു

Update: 2024-12-16 12:35 GMT

ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം ല​ക്ഷ്യ​മി​ട്ട് കു​വൈ​ത്ത് ധ​ന​മ​ന്ത്രാ​ല​യം മൈ​ക്രോ​സോ​ഫ്റ്റു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. കു​വൈ​ത്ത് ഫി​നാ​ൻ​സ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി അ​സീ​ൽ അ​ൽ മെ​നി​ഫി​യും മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ പൊ​തു​മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ഞ്ച​ല ഹെ​യ്‌​സും ചേ​ർ​ന്ന് ധാ​ര​ണപ​ത്രം ഒ​പ്പു​വെ​ച്ച​താ​യി ധ​ന​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മൈ​ക്രോ​സോ​ഫ്റ്റ് ബി​സി​ന​സ് സ്ട്രാ​റ്റ​ജീ​സ് ഡ​യ​റ​ക്ട​റു​മാ​യും മെ​നി​ഫി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

സാ​മ്പ​ത്തി​ക സം​വി​ധാ​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ന​വീ​ക​രി​ക്കു​ന്ന​തി​നും ആ​ഗോ​ള സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ, എ.​ഐ, ക്ലൗ​ഡ് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ടൈം​ലൈ​ൻ രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​നാ​ണ് ക​രാ​ർ വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും സേ​വ​ന​ങ്ങ​ൾ മൊ​ത്ത​ത്തി​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​സം​രം​ഭം. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് മൈ​ക്രോ​സോ​ഫ്റ്റ് സാ​ങ്കേ​തി​ക പി​ന്തു​ണ ന​ൽ​കും. പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ധ​ന​മ​ന്ത്രാ​ല​യം ടീ​മും മൈ​ക്രോ​സോ​ഫ്റ്റും ത​മ്മി​ൽ സം​യു​ക്ത ശി​ൽ​പ​ശാ​ല​ക​ൾ ന​ട​ത്തു​മെ​ന്നും മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു.

Tags:    

Similar News