കുവൈത്തിൽ ശൈത്യകാല ക്യാമ്പിങ് സീസണ് മികച്ച പ്രതികരണം. ഇതുവരെ ക്യാമ്പിങ് സൈറ്റുകൾക്കായി 2,237 ലൈസൻസുകൾ അനുവദിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.
റിസർവേഷൻ കാലയളവ് ആരംഭിച്ചതിന് ശേഷമാണ് രണ്ടായിരത്തിലേറെ ലൈസൻസുകള്‍ നല്‍കിയത്. മുനിസിപ്പാലിറ്റി നിർണയിച്ചു നൽകിയ മരുപ്രദേശങ്ങളിൽ മാത്രമാണ് തമ്പുകൾ പണിയാൻ അനുമതി. ലൈസൻസിനായി മുനിസിപ്പാലിറ്റി വെബ്സൈറ്റ് വഴിയോ സഹൽ ആപ് വഴിയോ അപേക്ഷകൾ സമർപ്പിക്കണം.
ആവശ്യമായ പെർമിറ്റ് നേടാതെ ക്യാമ്പ് സ്ഥാപിക്കുകയോ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യുന്നവരില്‍ നിന്നും 3,000 മുതൽ 5,000 ദിനാർ വരെ പിഴ ചുമത്തും. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് രാജ്യത്ത് മരുഭൂമിയിൽ തമ്പുകളിൽ താമസിക്കുന്ന സീസൺ.