അറേബ്യൻ ഗൾഫ് കപ്പ് ; കുവൈത്ത് പ്രധാനമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും സ്റ്റേഡിയം സന്ദർശിച്ചു

Update: 2024-12-19 11:34 GMT

ശ​നി​യാ​ഴ്ച കു​വൈ​ത്തി​ൽ തു​ട​ക്ക​മാ​കു​ന്ന ഗ​ൾ​ഫ് ക​പ്പി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യും മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളും ജാ​ബി​ർ അ​ൽ അ​ഹ​്മ​ദ് ഇ​​ന്റോ​ർ സ്റ്റേ​ഡി​യം സ​ന്ദ​ർ​ശി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​്മദ് അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ സം​ഘം ഇ​രി​പ്പി​ട​ങ്ങ​ൾ, ഗ്രൗ​ണ്ട്, സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ വി​ല​യി​രു​ത്തി. അ​തി​ഥി​ക​ൾ​ക്കും കാ​ണി​ക​ൾ​ക്കും സു​ര​ക്ഷി​ത​മാ​യി മ​ത്സ​രം കാ​ണു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​ൻ പ്ര​ധാ​നമ​ന്ത്രി ഉ​ണ​ർ​ത്തി.

ആ​രാ​ധ​ക​രെ സ്വീ​ക​രി​ക്കാ​ന്‍ ഒ​രു​ങ്ങി വി​മാ​ന​ത്താ​വ​ളം

പ​​​ങ്കെ​ടു​ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ​യും ആ​രാ​ധ​ക​രെ​യും സ്വീ​ക​രി​ക്കാ​ന്‍ ഒ​രു​ങ്ങി കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം. ഡി​സം​ബ​ർ 21 മു​ത​ൽ ജ​നു​വ​രി മൂ​ന്നു വ​രെ ന​ട​ക്കു​ന്ന ടൂ​ര്‍ണ​മെ​ന്റി​നാ​യി 30,000ത്തോ​ളം ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ കു​വൈ​ത്തി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു​ക്കി​യ​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി ആ​ക്ടി​ങ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ലും, ഡി.​ജി.​സി.​എ വ​ക്താ​വു​മാ​യ അ​ബ്ദു​ല്ല അ​ൽ രാ​ജി പ​റ​ഞ്ഞു.

ഒ​രു​മി​ച്ചെ​ത്തു​ന്ന ഫാ​ൻ​സ് ഗ്രൂ​പ്പു​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഗ​താ​ഗ​ത വി​വ​ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സ്‌​ക്രീ​നു​ക​ളും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഉ​ണ്ടാ​കും. അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പ് സു​ഗ​മ​മാ​ക്കാ​നു​ള്ള ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ക​സ്റ്റം​സ്, എ​യ​ർ​ലൈ​ൻ​സ്, ഗ്രൗ​ണ്ട് സ​ർ​വി​സ്, ഗ​ൾ​ഫ് ക​പ്പ് സം​ഘാ​ട​ക സ​മി​തി എ​ന്നി​വ​യു​ടെ ശ്ര​മ​ങ്ങ​ളെ അ​ൽ രാ​ജി പ്ര​ശം​സി​ച്ചു.

ടൂ​ർ​ണ​മെ​ന്റ് കാ​ല​യ​ള​വി​ൽ മൊ​ത്തം ഫ്ലൈ​റ്റു​ക​ളു​ടെ എ​ണ്ണം 75ൽ ​എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര ദി​വ​സ​ങ്ങ​ളി​ൽ അ​ധി​ക ഫ്ലൈ​റ്റു​ക​ളും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും സു​ഗ​മ​വും സു​ഖ​പ്ര​ദ​വു​മാ​യ അ​നു​ഭ​വം ഉ​റ​പ്പാ​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags:    

Similar News