മയക്കുമരുന്ന് കേസ് ; കുവൈത്തിൽ നാല് പ്രവാസികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ
മയക്കുമരുന്ന് കേസില്‍ നാല് പ്രവാസികള്‍ക്ക് ജീവപര്യന്തം തടവ്. 152 കിലോഗ്രാം ഹാഷിഷും സൈക്കോട്രോപിക് വസ്തുക്കളുമായി കുബർ ദ്വീപിൽ പിടികൂടിയ പ്രവാസികള്‍ക്കാണ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്.
അബദാൻ പ്രദേശത്തുനിന്ന് വന്ന പ്രതികളെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്മെന്റും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ ഓപറേഷനിൽ പിടികൂടുകയായിരുന്നു. പ്രതികള്‍ മയക്കുമരുന്നിന് അടിമകളായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.