കുട്ടികളിൽ കാൻസർ ഉണ്ടാക്കുന്നതിൽ പ്രധാന കാരണം പോഷകാഹാരക്കുറവ്; കണ്ടെത്തലുമായി പഠനം

Update: 2024-09-09 09:36 GMT

ഇന്ത്യയിൽ കുട്ടികൾക്കിടയിൽ കാൻസർ സ്ഥിരീകരിക്കുന്നതിൽ പോഷകാഹാരക്കുറവിനും വലിയ പങ്കുണ്ടെന്ന് റിപ്പോർട്ട്. ​കഡിൽസ് ഫൗണ്ടേഷൻ നടത്തിയ ഫു‍ഡ് ഹീൽസ് റിപ്പോർട്ട് 2024 ലാണ് ഇത് വിശദമാക്കുന്നത്. പതിന്നാല് സംസ്ഥാനങ്ങളിൽ നിന്നായി നാൽപത് ആശുപത്രികളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിനൊടുവിലാണ് ഇക്കാര്യം വ്യക്തമായത്.

Full View

പോഷകാഹാരക്കുറവ് കുട്ടികൾക്ക് എത്രത്തോളം ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും കാൻസർ സ്ഥിരീകരിക്കുന്ന കുട്ടികളിലേറെയും പോഷകാഹാരക്കുറവ് ഉള്ളവരാണെന്നും പഠനത്തിൽ പറയുന്നു. കണക്കുകൾപ്രകാരം ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 76,000 കുട്ടികളെ കാൻസർ ബാധിക്കുന്നുണ്ട്. അവരിൽ 57 ശതമാനം മുതൽ 61 ശതമാനം വരെ പോഷകാഹാരക്കുറവുള്ളവരാണ്. കുട്ടികളിലെ പോഷകാഹാരക്കുറവ് ക്യാൻസർ ചികിത്സയെയും സാരമായി ബാധിക്കുന്നുണ്ട്. ഇത് ഉയർന്ന സങ്കീർണതകൾ, അണുബാധകൾ എന്നിവയിലേക്ക് നയിക്കുന്നു.

പീഡിയാട്രിക് കാൻസർ കെയർ രം​ഗത്ത് വലിയൊരു വെല്ലുവിളിയായി തുടരുന്ന വിഷയമാണ് പോഷകാഹാരക്കുറവ്. ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തേണ്ടതുണ്ടെന്ന് കഡിൽസ് ഫൗണ്ടേഷൻ സി.ഇ.ഒ. പുർനോതാ ദത്താ ഭാൽ പറയുന്നു.

Tags:    

Similar News