ചക്കക്കുരു കൊണ്ട് ചമ്മന്തിപ്പൊടി; ഒരു വെറൈറ്റി വിഭവം തയാറാക്കിയാലോ?

Update: 2024-09-18 10:28 GMT

രുചികരമായ ചക്കക്കുരു ചമ്മന്തിപ്പൊടി തയാറാക്കുന്നത് എങ്ങനെയെന്ന് അറിഞ്ഞിരിക്കാം.

ചേരുവകൾ

ചക്കക്കുരു - ഒരു കപ്പ്

തേങ്ങ - ഒരെണ്ണം

വെളുത്തുള്ളി - ഒരു തുടത്തിന്റെ പകുതി

ഇഞ്ചി - ഒരു കഷണം

പുളി - ഒരു ചെറിയ ഉരുള

കറിവേപ്പില - മൂന്ന് തണ്ട്

മുളകുപൊടി - ഒരു ടീസ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്


തയാറാക്കുന്ന വിധം

ചക്കക്കുരു ഉപ്പും ആവശ്യത്തിന് വെളളവും ചേര്‍ത്ത് പുഴുങ്ങുക. ഇനി വെള്ളം കളഞ്ഞ് ഫാനിനുകീഴില്‍ നനവ് മാറ്റി പൊടിച്ചെടുക്കുക. ഈ പൊടി വറുത്തെടുത്താം. ശേഷം ചിരകിയതേങ്ങ, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, പുളി, ഉപ്പ്, എന്നിവ പച്ചമണം മാറുന്നതുവരെ വഴറ്റിയെടുക്കണം. നന്നായി തണുത്തതിനുശേഷം മിക്സിയില്‍ പൊടിച്ചെടുക്കാം. ഇത് അടുപ്പില്‍ വെച്ച് ചക്കക്കുരുപ്പൊടിയും മുളകുപൊടിയുമിട്ട് നന്നായി വറുത്തെടുത്ത് തണുത്തതിന് ശേഷം കുപ്പിയിലാക്കാം.

Tags:    

Similar News