സെക്‌സിലേർപ്പെടുമ്പോൾ ശരീരം ഉത്പാദിപ്പിക്കുന്നതാണ് 'ഫീൽ ഗുഡ് ഹോർമോൺ'...; ഇതെങ്ങനെ ഗുണം ചെയ്യും

Update: 2024-09-13 11:09 GMT

ആനന്ദകരം മാത്രമല്ല, ആരോഗ്യകരവുമാണ് സെക്‌സ്. പങ്കാളിയുമായി നല്ല ലൈംഗികബന്ധമാണ് ഉള്ളതെങ്കിൽ പ്രായക്കുറവു തോന്നിപ്പിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ആഴ്ചയിൽ കുറഞ്ഞത് മൂന്നു പ്രാവശ്യമെങ്കിലും സെക്‌സിലേർപ്പെട്ടാൽ പത്തു വർഷം പ്രായക്കുറവ് തോന്നിപ്പിക്കുമത്രെ..!

സെക്‌സിൽ ഏർപ്പെടുമ്പോൾ ശരീരം പുറപ്പെടുവിയ്ക്കുന്ന ഹോർമോണുകൾ ആരോഗ്യത്തിനു ഗുണകരമാണ്. ആരോഗ്യഗുണങ്ങൾ ഉള്ളതു പോലെ സെക്‌സിൻറെ കുറവു പല പ്രശ്‌നങ്ങളും വരുത്തിവയ്ക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ചും പുരുഷന്മാരിൽ. പുരുഷന്മാരിൽ സെക്‌സിൻറെ കുറവ് മൂലമുണ്ടാകുന്ന ഹോർമോൺ വ്യതിയാനത്തിൽ ഡിപ്രഷൻ, ടെൻഷൻ, സ്‌ട്രെസ് തുടങ്ങിയ പ്രശ്‌നങ്ങൾക്കു വഴിവയ്ക്കും. എൻഡോർഫിൻ, ഡോപാമൈൻ എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് വഴി സെക്‌സ് മാനസിക സമ്മർദ്ദം അകറ്റാൻ സഹായിക്കും. ഇവ ഫീൽ ഗുഡ് ഹോർമോണുകൾ എന്നാണ് അറിയപ്പെടുന്നത്.

രതിവേളയിൽ സ്ത്രീ, പുരുഷ ശരീരങ്ങളിൽനിന്ന് എൻഡോർഫിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ഇതു പ്രകൃതിദത്ത വേദന സംഹാരിയാണ്. ഡിപ്രഷനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ശരിയായ രീതിയിൽ സ്ഖലനം നടക്കാത്ത പുരുഷന്മാരിൽ സ്വപ്നസ്ഖലനം നടക്കാനുള്ള സാധ്യത ഏറെയാണ്.

Tags:    

Similar News