ആ​ർ​ത്രൈ​റ്റി​സ് അഥവാ ​സ​ന്ധി​വാ​തം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Update: 2024-09-14 11:35 GMT

ആ​ർ​ത്രൈ​റ്റി​സ് അഥവാ ​സ​ന്ധി​വാ​തം ബാ​ധി​ച്ച സ​ന്ധി​ക​ള്‍​ക്ക് ശ​രി​യാ​യ വ്യാ​യാ​മം ന​ല്‍​കു​ന്ന​ത് ദീ​ര്‍​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ രോ​ഗ​ശ​മ​ന​ത്തി​നു ഗു​ണം ചെ​യ്യും. ആ​ര്‍​ത്രൈ​റ്റി​സ് മൂ​ര്‍​ച്ഛി​ക്കു​ന്ന​തു ചികിത്സ കൊണ്ടു ത​ട​യാ​ന്‍ കഴിയും.   പേ​ശി​ക​ളും സ​ന്ധി​ക​ളും ബ​ല​പ്പെ​ടു​ത്താ​ന്‍ ഫി​സി​യോ തെ​റാ​പ്പി​യും വ്യാ​യാ​മ​വും സ​ഹാ​യ​ക​ര​മാ​ണ്.

ആ​ര്‍​ത്രൈ​റ്റി​സി​ന് വേ​ദ​ന സം​ഹാ​രി​ക​ള്‍ താ​ത്കാ​ലി​ക പ​രി​ഹാ​രം മാ​ത്ര​മാ​ണ്. ഒ​ര​ള​വു വ​രെ ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​ത് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍​ക്ക് ശ​മ​ന​മു​ണ്ടാ​ക്കും. കോ​ര്‍​ട്ടി​ക്കോ​സ്റ്റി​റോ​യ്ഡു​ക​ള്‍ മു​ത​ല്‍ മോ​ണോ​ക്ലോ​ണ​ല്‍ ആ​ന്‍റി ബോ​ഡി​യും ബ​യോ​ള​ജി​ക്ക​ല്‍​ത്സും വ​രെ​യു​ള്ള മ​രു​ന്നു​ക​ള്‍ ചി​കി​ത്സ​യ്ക്കു​പ​യോ​ഗി​ക്കു​ന്നു​ണ്ട്.  എ​ന്നാ​ല്‍, തു​ട​ര്‍​ച്ച​യാ​യ വേ​ദ​ന​യു​ണ്ടെ​ങ്കി​ല്‍ അ​ത് രോ​ഗി​യു​ടെ പ്ര​വ​ര്‍​ത്ത​ന​നി​ല​യെ ബാ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ സ​ന്ധി മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ‍ സ​ഹാ​യ​ക​മാ​കു​ന്നു.

ഇക്കാര്യങ്ങൽ ശ്രദ്ധിക്കുക

ഉ​റ​ങ്ങു​മ്പോ​ള്‍ ത​ല​യി​ണ മു​ട്ടി​ന് താ​ഴെ വ​യ്ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. കി​ട​ക്കു​മ്പോ​ള്‍ മു​ട്ടു​ക​ള്‍ നി​വ​ര്‍​ത്തി​വ​ച്ച് നീ​ണ്ടു​നി​വ​ര്‍​ന്ന് കി​ട​ക്ക​ണം. ച​രി​ഞ്ഞും ഒ​ടി​ഞ്ഞു​മൊ​ക്കെ കി​ട​ന്നാ​ല്‍ രാ​വി​ലെ എ​ഴു​ന്നേ​ല്‍​ക്കു​മ്പോ​ള്‍ പേ​ശി​ക​ള്‍​ക്ക് മു​റു​ക്ക​വും പി​ടി​ത്ത​വു​മൊ​ക്കെ അ​നു​ഭ​വ​പ്പെ​ടും. 

രാ​വി​ലെ എ​ഴു​ന്നേ​ല്‍​ക്കു​മ്പോ​ള്‍ ക​ട്ടി​ലി​ല്‍ ഇ​രു​ന്നു​കൊ​ണ്ടു​ത​ന്നെ കൈ​ക​ളി​ലെ​യും കാ​ലി​ലെ​യും പേ​ശി​ക​ള്‍ അ​യ​ച്ചും മു​റു​ക്കി​യു​മു​ള്ള ല​ളി​ത​മാ​യ സ്‌​ട്രേ​ച്ചിം​ഗ് വ്യാ​യാ​മം ചെ​യ്യ​ണം.

എ​ഴു​ന്നേ​ല്‍​ക്കു​മ്പോ​ള്‍ ചെ​റു​ചൂ​ടു​വെ​ള്ള​ത്തി​ല്‍ കൈ-​കാ​ല്‍ ക​ഴു​കാം. ഇ​ത് പേ​ശി​ക​ള്‍​ക്ക് വ​ഴ​ക്കം ന​ല്‍​കും. മു​ട്ടി​ന് വേ​ദ​ന​യും പ്ര​ശ്‌​ന​വു​മു​ള്ള​വ​ര്‍ പ​ടി​ക​ള്‍ ക​യ​റു​ന്ന​തും കാ​ലി​ലെ സ​ന്ധി​ക​ള്‍​ക്ക് അ​മി​ത ആ​യാ​സ​മു​ള്ള കു​ത്തി​യി​രു​ന്നു​ള്ള ജോ​ലി​ക​ളും‍ ഒ​ഴി​വാ​ക്ക​ണം.

ഇ​ന്ത്യ​ന്‍ ടോ​യ്‌​ലെ​റ്റി​നു പ​ക​രം യൂ​റോ​പ്യ​ന്‍ ടോ​യ്‌​ലെ​റ്റ് ഉ​പ​യോ​ഗി​ക്കാം. 

വാ​ക്കിം​ഗ് സ്റ്റി​ക്ക്, കൈ​പ്പി​ടി​യു​ള്ള​തും സീ​റ്റ് ഉ​യ​ര്‍​ന്ന​തു​മാ​യ ക​സേ​ര​ക​ള്‍, പ്ര​ത്യേ​ക സോ​ളു​ക​ള്‍ എ​ന്നി​വ ഫ​ല​പ്ര​ദ​മാ​ണെന്നു ഡോക്ടർമാർ പറയുന്നു.

Tags:    

Similar News