അടുക്കള നവീകരിക്കുകയാണോ; എങ്കിൽ അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കൂ..

Update: 2024-05-10 10:53 GMT

വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മുറികളിൽ ഒന്നാണ് അടുക്കള. കുടുംബാംഗങ്ങളുടെ ആരോഗ്യത്തിനും പോഷണത്തിനും സന്തോഷത്തിനുമായി ഭക്ഷണം തയാറാക്കുന്ന ഇടം. നിങ്ങളുടെ അടുക്കള വളരെ പഴയതാണെങ്കിൽ (അലമാരയുടെ ഹാൻഡിലുകൾ തകരുന്നു, ടൈലുകൾക്ക് വിള്ളലുകൾ, പെയിൻറ് മങ്ങി, ടാപ്പിനും സിങ്കിനും ലീക്ക് തുടങ്ങിയവ) നവീകരിക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ ഇനിപ്പറയുന്ന അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കൂ. അടുക്കള എങ്ങനെ ആസൂത്രണം ചെയ്യാമെന്നും അത് രസകരവും ഉപയോഗപ്രദവുമാക്കാമെന്നും എളുപ്പത്തിൽ മനസിലാക്കാൻ കഴിയും.

പ്ലാനിങ്

അടുക്കളയ്ക്കായി ഒരു പുതുക്കിയ പ്ലാൻ ഉണ്ടാക്കുക. നിങ്ങളുടെ ആവശ്യങ്ങളുടെ വ്യക്തമായ ചിത്രം ലഭിക്കാൻ, അടുക്കളയുടെ ഒരു ഏകദേശ ചിത്രം വരയ്ക്കുക. എല്ലാ ഇനം ഭക്ഷ്യവസ്തുക്കൾക്കും (എണ്ണ, മുളക്, അരി, പയർ, പരിപ്പ്, പഴങ്ങൾ, വിനാഗിരി, ഉപ്പ് തുടങ്ങിയവ...) കൃത്യമായി സ്ഥലം മാറ്റിവയ്ക്കുക. വേണമെങ്കിൽ സഹായത്തിനായി ഒരു ഇൻറീരിയർ ഡിസൈനറെ സമീപിക്കാവുന്നതാണ്.

പുതിയ വീട്ടുപകരണങ്ങൾ

പുതിയതും മികച്ചതുമായ അടുക്കള ഉപകരണങ്ങൾ വാങ്ങുകയാണെങ്കിൽ പാചകം എളുപ്പമാക്കുകയും അടുക്കളയെ മനോഹരമാക്കുകയും ചെയ്യാം. എല്ലാ അടുക്കള ഉപകരണങ്ങൾക്കുമായി ബജറ്റും സ്ഥലവും മുൻകൂട്ടി കണ്ടെത്തുക. അതുവഴി നല്ല നിലവാരമുള്ള വീട്ടുപകരണങ്ങൾ വാങ്ങാൻ കഴിയും.

അലങ്കാരങ്ങൾ

അടുക്കളയെ ട്രെൻഡിയും ആക്‌സസ് ചെയ്യാവുന്നതുമാക്കി മാറ്റാൻ സാധനങ്ങൾ വിവേകത്തോടെ തിരഞ്ഞെടുക്കുക. അടുക്കളയെ ജീവനുള്ളതും പുതുമയുള്ളതും ആകർഷകവുമാക്കാൻ അലങ്കാര വസ്തുക്കളും പോസ്റ്ററുകളും തിരഞ്ഞെടുക്കാം. ഫ്‌ലോറിംഗ്, ക്യാബിനറ്റുകൾ, കൗണ്ടർടോപ്പുകൾ മുതലായവയ്ക്ക് ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുക്കുക, അതുവഴി നിങ്ങളുടെ അടുക്കള പരാതികളില്ലാതെ വളരെക്കാലം പുതിയതായി തോന്നുകയും ചെയ്യും.

ശരിയായ ലൈറ്റിംഗ്

പകലും രാത്രിയും പാചകം ചെയ്യാൻ എല്ലായ്‌പ്പോഴും നല്ല വെളിച്ചം ഉറപ്പാക്കുക. അടുക്കള പ്രകൃതിദത്തമായ വെളിച്ചം ലഭ്യമാകുന്ന സ്ഥലത്താണെങ്കിൽ വലിയ ജനാലകൾ വയ്ക്കുക. അടുക്കളയിൽ സൂര്യപ്രകാശം നിറയും. വൈകുന്നേരങ്ങളിൽ നല്ല വെളിച്ച ലഭിക്കത്തക്കവിധം ബൾബുകൾ, ട്യൂബുകൾ വയ്ക്കുക.

വെൻറിലേഷൻ ആൻഡ് കൂളിംഗ്

അടുക്കളയിലെ ചൂട്, പുക, ദുർഗന്ധം എന്നിവ പുറന്തള്ളാൻ ജനാലകൾ, ഫാൻ, എക്സ്ഹോസ്റ്റ് ഫാൻ, ചിമ്മിനി എന്നിവയുള്ള അടുക്കള ഉണ്ടാകണം. ഇത് അടുക്കളയെ ഫ്രഷ് ആയി നിലനിർത്താനും സുഖകരമായി പ്രവർത്തിക്കാനും സഹായിക്കും.

Tags:    

Similar News