വേൽക്കാലത്ത് ശരീരത്തിനു കുളിർമയും ഉന്മേഷവും തരുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം.
- പച്ച മാങ്ങ സ്‌ക്വാഷ്
ചേരുവകൾ
പച്ചമാങ്ങ - ഒരു കിലോ
പഞ്ചസാര - ഒന്നര കിലോ
സിട്രിക് ആസിഡ് - 3/4 ടീസ്പൂൺ
പൊട്ടാസ്യം മെറ്റാ സൾഫൈറ്റ് - 1/4 ടീസ്പൂണിൻറെ പകുതി
സോഡിയം ബൈ സൾഫൈറ്റ് - 1/4 ടീസ്പൂണിൻറെ 1/4 ഭാഗം
പച്ച ഫുഡ് കളർ - 1/4 ടീസ്പൂൺ.
തയാറാക്കുന്ന വിധം
ചെറുതായി തൊലിയോടെ മാങ്ങ മുറിച്ചെടുക്കുക. അരിച്ചെടുക്കാൻ പാകത്തിന് വെള്ളം ചേർത്ത് മിക്‌സിയിൽ അരച്ചെടുക്കുക. അരിപ്പയിൽ അരിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് 10 മിനിറ്റ് തിളപ്പിക്കുക. മുകളിൽ പൊങ്ങി വന്ന പത്ര സ്പൂൺകൊണ്ട് കോരി കളയുക. തിളച്ചുകൊണ്ടിരിക്കുന്‌പോൾ സിട്രിക് ആസിഡും ചേർത്ത് വീണ്ടും 10 മിനിറ്റ് തിളപ്പിക്കുക. ഇതിൽ നിന്ന് 1/2 കപ്പ് സിറപ്പ് ഒരു പാത്രത്തിലേക്ക് എടുത്ത് അതിലേക്ക് പൊട്ടാസ്യം മെറ്റാ സൾഫൈറ്റും സോഡിയം ബൈ സൾഫൈറ്റും ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം തിളച്ചുകൊണ്ടിരിക്കുന്ന സിറപ്പിൽ ഒഴിക്കുക. ഇതിലേക്ക് പച്ച ഫുഡ് കളറും ചേർത്ത് വീണ്ടും അഞ്ച് മിനിറ്റ് തിളപ്പിച്ച് കുറുകി തുടങ്ങുന്‌പോൾ അടുപ്പിൽ നിന്നും മാറ്റുക. ചൂടാറിയതിന് ശേഷം എയർടൈറ്റ് ബോട്ടിലിൽ സൂക്ഷിക്കാവുന്നതാണ്.
- ബീറ്റ് റൂട്ട് മിൽക്ക് ഷേയ്ക്ക്
ചേരുവകൾ
ബീറ്റ്‌റൂട്ട് വേവിച്ചത് അരക്കപ്പ്
തണുത്ത പാൽ ഒരു കപ്പ്
പഞ്ചസാര ആവശ്യത്തിന്.
തയാറാക്കുന്ന വിധം
ബീറ്റ്‌റൂട്ടും പാലും മിക്‌സിയിൽ അടിച്ചെടുക്കുക. ആവശ്യത്തിന് പഞ്ചസാരയും ചേർക്കുക. ബീറ്റ്‌റൂട്ട് മിൽക്ക് ഷേക്ക് തയാർ.