ആസ്ത്മ ഭേദമാക്കാൻ കഴിയുമോ?; അറിയാം ചിലത്

Update: 2024-05-17 09:32 GMT

ആസ്തമ നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും കൂടാതെ എക്സസർബേഷൻസ് (Exacerbations) എന്നറിയപ്പെടുന്ന ആസ്ത്മ ആക്രമണങ്ങളെ (Asthma attack) പ്രതിരോധിക്കാനും സാധിക്കും. ലോകത്താകമാനം 760 ദശലക്ഷം ആളുകളെ ബാധിക്കുന്ന രോഗമാണ് ആസ്ത്മ. ലോകമെമ്പാടും 4,50,000 ആളുകൾ ഈ രോഗം മൂലം മരണമടയുന്നു. ഇതിൽ മിക്കതും പ്രതിരോധ വിധേയമാണെന്നുള്ളതാണ് ഞെട്ടിക്കുന്ന സത്യം.

ആസ്ത്മ രോഗത്തപ്പറ്റിയുള്ള അറിവ് രോഗനിയന്ത്രണത്തിനു സഹായിക്കുന്നു. ഏതു ഘട്ടത്തിലാണ് വൈദ്യസഹായം തേടേണ്ടതെന്ന അവബോധം, ഇൻഹേലറുകൾ ഉപയോഗിക്കുന്നതിൻറെ പ്രാധാന്യം, കൃത്യമായി മരുന്നുകൾ കഴിക്കുന്നതിൻറെ ആവശ്യകത എന്നിവയും പ്രധാനമാണ്.

എന്താണ് ആസ്ത്മ

പാരിസ്ഥിതികമോ ആന്തരികമോ ആയ വിവിധ ഘടകങ്ങൾ മൂലം പെട്ടെന്ന് അസ്വസ്ഥമാകുന്ന വ്യക്തികളിൽ ശ്വാസനാളത്തിൻറെ സങ്കോചം മൂലം ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടുണ്ടാക്കുന്നു. വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ പ്രശ്നമായി മാറുന്നു. ഇതാണ് ആസ്ത്മ. ജനിതക ഘടകങ്ങളും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള പരസ്പര ബന്ധമാണ് ആസ്ത്മയ്ക്ക് കാരണം.

പ്രേരക ഘടകങ്ങൾ

പൊടി (പരിസ്ഥിതി), വീടിനുള്ളിലെ പൊടി, വീട്ടിലെ ചെറു പ്രാണികൾ, പൂമ്പൊടികൾ, പ്രാണികൾ, പക്ഷികളുടെ വിസർജ്ജനം, ഫംഗസ്, പ്രതികൂലമായ തീവ്രമായ താപനില, ചിരി-വികാരങ്ങൾ, വ്യായാമം, ചില മരുന്നുകൾ എന്നിവ പ്രേരകഘടങ്ങളായി മാറാം.

ലക്ഷണങ്ങൾ

കഷ്ടപ്പെട്ട് ശ്വാസോച്ഛ്വാസം ചെയ്യുക, നെഞ്ച് ഇറുകുന്ന അവസ്ഥ, രാത്രിയിൽ ചുമ, ശ്വാസം മുട്ടൽ ഇതെല്ലാം ആത്മയുടെ ലക്ഷണങ്ങളാണ്.

ചികിത്സ

രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വിദഗ്ധ ഡോക്ടറെ സമീപിക്കുക.

Tags:    

Similar News