നിക്ഷേപം, വ്യവസായം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു

Update: 2023-10-07 05:59 GMT

നിക്ഷേപം, വ്യവസായം, നൂതന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു. എമിറേറ്റ്‌സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2023 ഒക്ടോബർ 5-ന് എമിറേറ്റ്‌സ് പാലസിൽ വെച്ച് നടന്ന ചടങ്ങിലാണ് സുസ്ഥിരതയിലൂന്നിയുള്ള വ്യവസായ വികസനത്തിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പരസ്പര സഹകരണം ഉറപ്പ് വരുത്താൻ ലക്ഷ്യമിടുന്ന ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പ് വെച്ചത്.

യു എ ഇ മിനിസ്റ്റർ ഓഫ് ഇൻഡസ്ട്രി ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി ഡോ. സുൽത്താൻ ബിൻ അഹ്മദ് അൽ ജാബിർ, ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പീയുഷ് ഗോയൽ എന്നിവരാണ് H.H. ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ ഈ കരാറിൽ ഒപ്പ് വെച്ചത്. യു എ ഇ - ഇന്ത്യ ഹൈ-ലെവൽ ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് ഓൺ ഇൻവെസ്റ്റ്‌മെന്റ്‌സിന്റെ പതിനൊന്നാം യോഗത്തിന്റെ ഭാഗമായി ഒപ്പ് വെച്ച ഈ ധാരണാപത്രം ഇന്ത്യ - യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) നയങ്ങളുടെ തുടർച്ചയാണ്. വ്യവസായ മേഖലകളിലെ നിക്ഷേപം, സാങ്കേതികവിദ്യകളുടെ കൈമാറ്റം, വ്യവസായ മേഖലകളിലെ നൂതന സാങ്കേതികവിദ്യകളുടെ നടപ്പിലാക്കൽ തുടങ്ങിയ കാര്യങ്ങളിലാണ് ഈ ധാരണാപത്രം പ്രധാനമായി ശ്രദ്ധ ചെലുത്തുന്നത്. വ്യവസായ, സാങ്കേതിക മേഖലകളിൽ ഒത്ത് ചേർന്നുള്ള അഭിവൃദ്ധി നേടുന്നതിന് ഈ ധാരണാപത്രം ഇരുരാജ്യങ്ങൾക്കും സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News