അറ്റ്ലസ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ബിരുദ ദാന ചടങ്ങിൽ എണ്ണൂറോളം വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു
അറ്റ്ലസ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ബിരു ദദാന ചടങ്ങിൽ എണ്ണൂറോളം വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. ഷാർജ ഭരണകുടും ബാംഗമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് ഹുമൈദ് അബ്ദു ല്ല അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. പരമ്പരാഗത അക്കാദ മിക് വസ്ത്രങ്ങളും തൊപ്പികളും അണിഞ്ഞ വിദ്യാർഥികളും മു തിർന്ന വിദ്യാഭ്യാസ വിദഗ്ധരും വിശിഷ്ടവ്യക്തികളും അടങ്ങു ന്ന ഘോഷയാത്രയോടെയാണ് ചടങ്ങ് ആരംഭിച്ചത്.
എ ജി ഐ ഡയറക്ടർ അഖിൽ സതീഷ് സ്വാഗതം പറഞ്ഞു. ചെയർമാൻ മുഹമ്മ ദ് മുൻസീറും സി ഇ ഒ പ്രമീളാ ദേവിയും എ ജി ഐയുടെ ചരിത്രവും ദൗത്യവും അവ തരിപ്പിച്ചു. ശൈഖ് ഹുമൈദ് റാശിദ് ഹുമൈദ് അബ്ദുല്ല അൽ ഖാസിമി, മലേഷ്യയിലെ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻ സലർ ഡോ. അഹമ്മദ് ഇസാനി അവാങ്, ആംഗ്ലിയ റസ്കിൻയൂനിവേഴ്സിറ്റിയുടെ ഇന്റർനാഷണൽ പാർട്ണർഷിപ്പ് ഡയറക്ടർ ഡോ. സൈമൺ ഇവാൻസ്, പാൻ ആഫ്രിക്കൻ ചേംബർ ഓഫ് കൊമേഴ്സിന്റെ എക്സി ക്യൂട്ടീവ് ഡയറക്ടർ കെബോർ ഗെന്ന എന്നിവർ സർട്ടിഫിക്കറ്റു കൾ വിതരണം ചെയ്തു