ലോകമെങ്ങുമുള്ള ദുരിത ബാധിതരെ ആശ്വസിപ്പിക്കാൻ ‘ഹൗ ലോങ് ' പദ്ധതിയുമായി ഖത്തർ

Update: 2024-11-25 10:22 GMT

വീ​ണ്ടും ത​ണു​പ്പു​കാ​ല​മെ​ത്തു​ന്ന​തി​നി​ടെ ലോ​ക​മെ​ങ്ങു​മു​ള്ള ദു​രി​ത​ബാ​ധി​ത​രെ ആ​ശ്വാ​സ​ത്തോ​ടെ കൂ​ട്ടി​പ്പി​ടി​ക്കാ​ൻ ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ ശൈ​ത്യ​കാ​ല ക്യാമ്പ​യി​ന് തു​ട​ക്കം. ‘ഹൗ ​ലോ​ങ്’ എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന കാ​മ്പ​യി​നി​ലൂ​ടെ 72 ദ​ശ​ല​ക്ഷം ഖ​ത്ത​ർ റി​യാ​ലി​ന്റെ (150 കോ​ടി​യി​ലേ​റെ രൂ​പ) ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ​25ഓ​ളം രാ​ജ്യ​ങ്ങ​ളി​ലെ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി. ഇ​​സ്രാ​യേ​ലി​ന്റെ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് തു​ല്യ​ത​യി​ല്ലാ​ത്ത ദു​രി​തം നേ​രി​ടു​ന്ന ഫ​ല​സ്തീ​ൻ, ല​ബ​നാ​ൻ, ഒ​പ്പം ആ​ഭ്യ​ന്ത​ര​യു​ദ്ധം സ​ങ്കീ​ർ​ണ​മാ​ക്കി​യ സു​ഡാ​ൻ, യ​മ​ൻ, വ​ട​ക്ക​ൻ സി​റി​യ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​വി​ധ​ങ്ങ​ളാ​യ ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ൾ ഖ​ത്ത​ർ ചാ​രി​റ്റി നേ​തൃ​ത്വ​ത്തി​ലെ​ത്തി​ക്കും. യു​ദ്ധ​വും ആ​ഭ്യ​ന്ത​ര സം​ഘ​ര്‍ഷ​ങ്ങ​ളും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും കൊ​ണ്ട് പ്ര​തി​സ​ന്ധി​യി​ലാ​യ മ​നു​ഷ്യ​രി​ലേ​ക്കാ​ണ് ഖ​ത്ത​ര്‍ ചാ​രി​റ്റി​യു​ടെ കാ​രു​ണ്യ​ത്തി​ന്റെ കൈ​ക​ള്‍ നീ​ളു​ന്ന​ത്.

വീ​ടും, താ​മ​സ സൗ​ക​ര്യ​ങ്ങ​ളും ന​ഷ്ട​മാ​യി, അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ലും മ​റ്റും ജീ​വി​ക്കു​ന്ന​വ​ർ​ക്ക് അ​തി​ക​ഠി​ന​മാ​യ ത​ണു​പ്പ് എ​ത്തു​ന്ന​തോ​ടെ ദു​രി​തം ഇ​ര​ട്ടി​ക്കാ​റു​ണ്ട്. ഇ​തി​ന് പ​രി​ഹാ​രം കാ​ണു​ക​യാ​ണ് ല​ക്ഷ്യം. ഖ​ത്ത​റി​ല്‍ ഉ​ള്‍പ്പെ​ടെ 25 രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് ‘ഹൗ ​ലോ​ങ്’ ക്യാമ്പ​​യി​ന്‍ വ​ഴി സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​ത്.

ബം​ഗ്ലാ​ദേ​ശി​ലെ റോ​ഹി​ങ്ക്യ​ന്‍ അ​ഭ​യാ​ര്‍ഥി​ക​ള്‍, ജോ​ർ​ഡ​ൻ, ബോ​സ്നി​യ-​ഹെ​ർ​സ​ഗോ​വി​ന, സോ​മാ​ലി​യ, യ​മ​ൻ, അ​ഫ്ഗാ​നി​സ്താ​ൻ, അ​ൽ​ബേ​നി​യ, പാ​കി​സ്താ​ൻ, തു​ർ​ക്കി​യ, നൈ​ജ​ർ, ചാ​ഡ്, തു​നീ​ഷ്യ, കി​ർ​ഗി​സ്താ​ൻ, കൊ​സോ​വോ, ​ബെ​നി​ൻ, ബു​ർ​കി​ന ​ഫാ​സോ, ജി​ബൂ​ട്ടി, ഘാ​ന, ക​ശ്മീ​ർ, മാ​ലി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലേ​ക്കും സ​ഹാ​യ​മെ​ത്തി​ക്കും. ഭ​ക്ഷ​ണ​ത്തി​നും അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ക്കും പു​റ​മെ ത​ണു​പ്പി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള വ​സ്ത്ര​ങ്ങ​ൾ, ക​മ്പി​ളി, ഷെ​ൽ​ട്ട​റു​ക​ൾ തു​ട​ങ്ങി​യ​വ​യും കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ന​ല്‍കും. 16 രാ​ജ്യ​ങ്ങ​ളി​ലു​ള്ള അ​നാ​ഥ​ര്‍ക്കും ‘ഹൗ ​ലോ​ങ്’ ക്യാമ്പ​​യി​ന്‍ തു​ണ​യാ​കും. ഖ​ത്ത​റി​ല്‍ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളി​ലേ​ക്കാ​ണ് വി​ന്റ​ര്‍ കാ​മ്പ​യി​നി​ന്റെ സ​ഹാ​യ​മെ​ത്തു​ക.

അ​തി​നി​ടെ, യ​മ​നി​ലെ അ​നാ​ഥ​രു​ൾ​പ്പെ​ടെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ശൈ​ത്യ​കാ​ല സ​ഹാ​യ​വി​ത​ര​ണ​ങ്ങ​ൾ ഖ​ത്ത​ർ ചാ​രി​റ്റി നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു. 1600ൽ ​ഏ​റെ കു​ടും​ബ​ങ്ങ​ളി​ലെ 11,300 ഓ​ളം പേ​രി​ലേ​ക്കാ​ണ് വ​സ്ത്ര​ങ്ങ​ളും, ഷെ​ൽ​ട്ട​ർ കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്ത​ത്.

Tags:    

Similar News