പതഞ്ജലി ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് ശൈഖ ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിമി. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ക്രിസ്ത്യൻ സമുദായത്തിൽപെട്ടവരെയും അവഹേളിക്കുന്ന, കൊലപ്പെടുത്താനും രാജ്യത്തിൽനിന്ന് പുറത്താക്കാനും ആഹ്വാനം ചെയ്യുന്ന ഇദ്ദേഹത്തിൻറെ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ശൈഖ ഹിന്ദ് ട്വീറ്റ് ചെയ്തു.
ഇന്ത്യക്കാർക്ക് എന്താണ് സംഭവിച്ചത് എന്നറിയില്ല. സമൂഹത്തിൻറെ സുരക്ഷക്ക് ഭീഷണിയായ ഈ തീവ്രവാദിയുടെ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ രാജ്യം തയാറാകണം. സമാധാനപരമായ യോഗ പഠിപ്പിക്കുന്ന ഗുരുവാണിയാൾ. എന്നാൽ, ഗോമൂത്രം ഉപയോഗിച്ച് കഴുകുന്ന ഇയാളുടെ ഉൽപന്നങ്ങൾ മുസ്‌ലിംകൾ അറിയാതെ വാങ്ങുകയും അതുവഴി ദശലക്ഷക്കണക്കിന് സമ്പാദിക്കുകയും ചെയ്യുന്നു. കൂട്ടക്കൊലയിലേക്ക് നയിക്കുന്ന വിദ്വേഷ പ്രസംഗമോ അക്രമമോ യു.എ.ഇ അംഗീകരിക്കുന്നില്ല. നിങ്ങളുടെ വെറുപ്പ് നിങ്ങളുടെ രാജ്യത്തിനുള്ളിൽ തന്നെ നിലനിർത്തുക. എല്ലാവരെയും പിന്തുണക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതാണ് എൻറെ രാജ്യം. ഗുരുവിൻറെ വ്യാജ വേഷം ധരിച്ചെത്തുന്ന ഫാഷിസ്റ്റ് വ്യവസായിയെ യു.എ.ഇ സ്വാഗതം ചെയ്യുന്നില്ലെന്നും ശൈഖ ഹിന്ദ് ട്വീറ്റ് ചെയ്തു. പതഞ്ജലിയുടെയും ബാബാ രാംദേവിൻറെയും ചിത്രങ്ങൾ സഹിതമാണ് ശൈഖ ഹിന്ദിൻറെ ട്വീറ്റ്.