പൊലീസ് യൂണിഫോമിൽ ക്യാമറ ഉപയോഗിക്കാൻ അനുമതി നൽകി അബുദാബി ; അറസ്റ്റ് , പരിശോധന നടപടികൾ പൊലീസ് ചിത്രീകരിക്കും

Update: 2025-01-18 05:53 GMT

പൊ​ലീ​സി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി കൃ​ത്യ​നി​ര്‍വ​ഹ​ണ വേ​ള​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് കാ​മ​റ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കി അ​ബൂ​ദ​ബി പൊ​ലീ​സ്.നി​യ​മ​പ​ര​മാ​യ അ​നു​മ​തി​യോ​ടെ​യു​ള്ള തി​ര​ച്ചി​ലു​ക​ൾ, അ​റ​സ്റ്റ് നീ​ക്ക​ങ്ങ​ള്‍ എ​ന്നി​വ​ക്ക്​ പൊ​തു ഇ​ട​ങ്ങ​ളി​ലും സ്വ​കാ​ര്യ ഇ​ട​ങ്ങ​ളി​ലും ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ർ​ത്താ​ൻ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് അ​നു​മ​തി​യു​ണ്ട്.

എ​ന്നാ​ൽ, ഈ ​ക്യാ​മ​റ അ​റ​സ്റ്റി​ന്​ വി​ധേ​യ​മാ​കു​ന്ന​വ​രോ പ​രി​ശോ​ധ​ന ന​ട​ത്ത​പ്പെ​ടു​ന്ന ഇ​ട​ത്തെ ഉ​ട​മ​ക​ളോ വ്യ​ക്ത​മാ​യി ദൃ​ശ്യ​മാ​വു​ന്ന രീ​തി​യി​ലാ​വ​ണം ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ യൂ​ണി​ഫോ​മി​ലാ​ണ് കാ​മ​റ​ക​ൾ ഘ​ടി​പ്പി​ക്കേ​ണ്ട​ത്.

റെ​ക്കോ​ഡ് ചെ​യ്യു​ന്ന വി​വ​രം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​വ​രെ അ​റി​യി​ക്കു​ക​യും വേ​ണം. റെ​ക്കോ​ഡ് ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നും പു​തി​യ ന​യം വ്യ​വ​സ്ഥ ചെ​യ്യു​ന്നു. വെ​ള്ളി​യാ​ഴ്ച ​സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ​യാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത്.

പ​ക​ർ​ത്ത​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​നാ​യി പ്ര​ത്യേ​ക ശേ​ഖ​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ പൊ​ലീ​സ്​ ഏ​ര്‍പ്പെ​ടു​ത്തും. റെ​ക്കോ​ഡ് ചെ​യ്ത ദൃ​ശ്യ​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​ന​ല്ലാ​തെ പ​ര​സ്യ​പ്പെ​ടു​ത്തു​ക​യോ പ​ങ്കു​വെ​ക്കു​ക​യോ ചെ​യ്യു​ന്ന​തി​ല്‍ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​യു​ക​യും ചെ​യ്യു​ന്നു​ണ്ട്.ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​വൂ. പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളു​ടെ സ​മ​ഗ്ര​ത കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി കൃ​ത്രി​മം ത​ട​യു​ന്ന​തി​നും മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​ത്​ ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​മാ​യി സു​ര​ക്ഷി​ത​മാ​യ ശേ​ഖ​ര​ണ രീ​തി​ക​ളും അ​ബൂ​ദ​ബി പൊ​ലീ​സ്​ അ​വ​ലം​ബി​ക്കും.

Tags:    

Similar News