ക്രിസ്മസ് ദിനത്തിൽ യു കെ യിൽ മലയാളിയുടെ മരണം

Update: 2022-12-26 08:35 GMT


ലണ്ടൻ : യു കെ യിൽ ക്രിസ്മസ് ദിനത്തിൽ മലയാളിയുടെ മരണം. കാൻസർ രോഗത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. അങ്കമാലി സ്വദേശിയായ ജിജോ ജോസ് ആണ് മരിച്ചത്. 46 വയസ്സായിരുന്നു. കാൻസർ രോഗത്തിന് ചികിത്സ കഴിഞ്ഞ് രോഗം ഭേതമായതിനെ തുടർന്ന് യുകെയിൽ കുടുംബത്തിനൊപ്പം താമസിക്കാനെത്തുകയായിരുന്നു. എന്നാൽ യു കെ യിൽ എത്തി യ ശേഷവും രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സകൾ നടത്തിയിരുന്നു. എന്നാൽ നാലു മാസം തികയും മുൻപ് മരണത്തിനു കീഴടങ്ങുകയായിരുന്നു. ക്രിസ്മസ് ദിനത്തിൽ ഉച്ചയ്ക്ക് 12.30 നായിരുന്നു മരണം. നോർത്ത് വെയ്ൽസിൽ സീനിയർ കെയർ ആയ ഭാര്യ നിഷ ഒരു വർഷം മുൻപാണ് യുകെയിൽ എത്തിയത്. സംസ്കാരം പിന്നീട്.

Similar News