ക്വീൻ എലിസബത്തിനിന് ശേഷം ഇനി മകൻ ചാൾസ് രാജകുമാരൻ പദവിയിൽ ;ചാൾസിനു ശേഷം ഇനിയാര്

Update: 2022-09-10 07:02 GMT

ക്വീൻ എലിസബത്തിന്റെ മരണത്തിനു പിന്നാലെ മകൻ ചാൾസ് ബ്രിട്ടന്റെ രാജാവായി ഇന്ന് അധികാരമേൽക്കും.ബക്കിങ്ഹാം കൊട്ടാരമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സെന്റ് ജെയിംസ് കൊട്ടാരത്തിൽ ചേരുന്ന അക്സഷൻ കൗൺസിലിൽ ഔദ്യോഗികമായ പ്രഖ്യാപനമുണ്ടാകും. ചാൾസ് രാജാവിനു ശേഷം രാജാവിന്റെ മക്കൾക്കും, കൊച്ചുമക്കൾക്കുമാണ് പിന്തുടർച്ച അവകാശം. എന്നാൽ 2013 ലെ പിന്തുടർച്ചാവകാശനിയമ പ്രകാരം നിലവിൽ രണ്ടു മാറ്റങ്ങളാണുള്ളത്. ഇളയ മകന് മകളെ പിന്തുടർച്ച അവകാശത്തിൽ പിന്നിലാക്കാമെന്നതും, റോമൻ കത്തോലിക്കരെ വിവാഹം ചെയ്യുന്ന പിന്തുടർച്ച അവകാശികളെ അയോഗ്യരാക്കാമെന്ന രണ്ടു നിയമങ്ങൾ മാറ്റി. അതേസമയം പിന്തുടർച്ചാവകാശികളെ നിയമിക്കുന്നതിൽ പാർലമെന്ററി പദവിയും നിർണ്ണായകമാണ്.

ചാൾസ് രാജാവാകുന്നതോടെ അടുത്ത അവകാശി അദ്ദേഹത്തിന്റെ മകൻ വില്യം രാജകുമാരൻ (40) ആയിരിക്കും. വില്യം രാജകുമാരന് ശേഷം അദ്ദേഹത്തിന്റെ മക്കളായ മകൻ ജോർജ്, മകൾ ഷാർലെറ്റ്, മകൻ ലൂയിസ് തുടങ്ങിയവരായിക്കും കിരീടാവകാശികൾ. ഇവർ യഥാക്രമം രണ്ടും, മൂന്നും, നാലും സ്ഥാനാവകാശികളാണ്.

Tags:    

Similar News