16 ടീമുകള്‍ മാറ്റുരച്ച അല്‍ഫലഖ് സൂപ്പര്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ അറക്കല്‍ എഫ്.സി കണ്ണൂരിനെ പരാജയപ്പെടുത്തി സ്മാര്‍ട്ട് ഇലക്ട്രോണിക്സ് എഫ്.സി ചാമ്പ്യന്മാരായി. ലയണ്‍സ് എഫ്.സി റാക്, ഫ്രൻഡ്ഷിപ് എഫ്.സി റാക് ടീമുകള്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലെത്തി. റാക് കറാന് സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റ് സ്വദേശി പൗരന് അഹ്മദ് അല്ജിസ്മി ഉദ്ഘാടനം ചെയ്തു. അല്‍ഫലഖ് ഗ്രൂപ് ഓഫ് കമ്പനി എം.ഡി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റര്‍ മന്‍സൂര്‍, റാക് ഫൂട്ടി ക്ലബ് ഭാരവാഹികളായ ജാഫര്‍, ഇസ്മായില്‍, മുനീര്‍ എന്നിവര്‍ നേതൃത്വം നല്കി.