പട്ടാമ്പി താലൂക്കിലെ ഇറുമ്പകശ്ശേരി മഹല്ല് യു.എ.ഇ കൂട്ടായ്മയുടെ ഫാമിലി മീറ്റ് അജ്‌മാൻ അറൂസ് റെസ്‌റ്ററന്റ് പാർട്ടി ഹാളിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് അഷ്‌റഫ് പള്ളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഫാമിലി മീറ്റിൽ സെക്രട്ടറി അബ്ദുൽ സലാം എ.കെ സ്വാഗതം പറഞ്ഞു. ജലീൽ പട്ടാമ്പി ഉദ്ഘാടനം ചെയ്തു. സി.പി മുസ്തഫ മൗലവി ആത്മീയ പ്രഭാഷണം നടത്തി. സജ്‌ന മെഹ്‌നാസ് കെ.പി, അൻവർ കെ.പി, ഫാറൂഖ് തിരുമിറ്റക്കോട്, സലീം.പി ആശംസ നേർന്നു. ട്രഷറർ അഷ്‌റഫ് പള്ളത്ത് നന്ദി പറഞ്ഞു. കുട്ടികളുടെ വിവിധ കലാ-സാംസ്കാരിക പാർട്ടികൾ അരങ്ങേറി.