കുവൈത്ത് എലത്തൂർ അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ജനുവരി 24ന് വെള്ളിയാഴ്ച ഉച്ചക്ക് 12.30 മുതൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കുകയും പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്യുന്ന യോഗത്തിലേക്ക് കുവൈത്തിലുള്ള എല്ലാ എലത്തൂർ നിവാസികളെയും ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കായി യാക്കൂബ് എലത്തൂർ (99783716) എം.കെ. നാസർ (66780404) ഇ. ഹബീബ് ഇ (94452458) എന്നിവരെ ബന്ധപ്പെടണം.