'കുറേക്കൂടി റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു ആക്ടറസുമായിരുന്നു, എനിക്ക് ഇഷ്ടപ്പെട്ട നായിക'; ശങ്കർ പറയുന്നു

Update: 2024-06-28 09:49 GMT

എൺപതുകളിലെ യുവതികളുടെ പ്രണയനായകന്മാരിൽ ഏറ്റവും മുന്നിൽ നിന്നിരുന്ന നടന്മാരിൽ ഒരാളായിരുന്നു നടൻ ശങ്കർ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ കടന്ന് വന്ന് എൺപത് കാലഘട്ടങ്ങളിൽ മലയാള സിനിമയിൽ ഒരു പൂക്കാലം തീർത്ത പ്രണയ നായകൻ.

ഒരു പക്ഷെ സത്യൻ-ഷീല, പ്രേം നസീർ-ശാരദ പോലെ ശങ്കർ-മേനക ജോഡികളും ഓർമ്മിക്കപ്പെടുന്ന ചരിത്രമാണ്. ഇപ്പോഴിതാ ശങ്കറിന്റെ ഏറ്റവും പുതിയ സിനിമ എഴുത്തോല റിലീസിന് തയ്യാറെടുക്കുകയാണ്. മുപ്പത്തിയാറ് വർഷത്തെ ഇടവേളയ്ക്കുശേഷം ശങ്കർ നിർമ്മിച്ച ചിത്രം എഴുത്തോലക്ക് ഇതിനോടകം നിരവധി അംഗീകാരങ്ങൾ ലഭിച്ച് കഴിഞ്ഞു. ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച പുതുമുഖ സംവിധായകനും മികച്ച ഫീച്ചർ ഫിലിമിനുമുള്ള അവാർഡുകൾ സിനിമയ്ക്ക് ലഭിച്ചു.

ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മൂവി വേൾഡ് മീഡിയ ഗ്ലോബലിന് ശങ്കർ നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് ഇഷ്ടപ്പെട്ട നായിക മേനക തന്നെയാണ് എന്നാണ് ശങ്കർ പറയുന്നത്.

അതിന് കാരണം എന്താണെന്ന് വെച്ചാൽ ഞങ്ങൾ അഭിനയിക്കുന്ന എല്ലാ സിനിമകളും സക്‌സസ് ആയിരുന്നു. സക്‌സസാണല്ലോ ഇതിന്റെയൊക്കെ എല്ലാം. അതുപോലെ ഒരോ സീൻ ചെയ്യുമ്പോഴും മേനകയും ഞാനും നല്ല അണ്ടർസ്റ്റാന്റിങായിരുന്നു. എനിക്ക് കുറേക്കൂടി റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു ആക്ടറസുമായിരുന്നു. മേനകയ്‌ക്കൊപ്പം ഒരുപാട് സിനിമകളിൽ അഭിനയിച്ചു.

എന്നെ കാണാൻ സെറ്റിൽ വന്ന് വന്നാണ് സുരേഷ് മേനകെ സ്‌നേഹിക്കുന്നതും അവർ പ്രണയത്തിലാകുന്നതും. അവരുടെ പ്രണയം എനിക്ക് അറിയാമായിരുന്നു. മേനക ഒരു ഫാമിലി ഓറിയന്റഡ് ഗേളാണ്. അതുകൊണ്ട് തന്നെ അച്ഛനും അമ്മയുമെല്ലാം സെറ്റിൽ വരുമായിരുന്നു. പിന്നെയാണ് പൂച്ചക്കൊരു മൂക്കൂത്തിയിൽ സുരേഷും സൈൻ ചെയ്യുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ഞാൻ കാണിച്ച ഒരോ മാനറിസവും ഫാസിൽക്ക അഭിനയിച്ച് കാണിച്ച് തരും. ആ സ്‌കൂളിലൂടെ വന്നതുകൊണ്ട് ഒരുപാട് എക്‌സ്പീരിയൻസുണ്ടായി എന്നാണ് പഴയ സിനിമാ അനുഭവങ്ങൾ പങ്കിട്ട് ശങ്കർ പറഞ്ഞത്.

Tags:    

Similar News