'അന്ന് ബ്യൂട്ടി പാർലർ എന്താണെന്ന് അറിയില്ല, പുരികം പറിച്ചെടുക്കുക മാത്രമാണ് ചെയ്തതിട്ടുള്ളത്'; ഷീല പറയുന്നു

Update: 2024-10-15 11:14 GMT

നടി ഷീല ഇന്നും മലയാള സിനിമയിൽ സജീവമാണ്. പ്രേം നസീറിന്റെ നായികയായി നൂറു കണക്കിന് സിനിമകളിൽ അഭിനയിച്ചതിലൂടെ ഷീല റെക്കോർഡ് തന്നെ സൃഷ്ടിച്ചിരുന്നു. ഇടയ്ക്ക് വിവാഹം കഴിഞ്ഞതോടെയാണ് ഷീല അഭിനയത്തിൽ നിന്നും മാറി നിൽക്കുന്നത്. ഒത്തിരി വർഷങ്ങളോളം സിനിമയെ ഉപേക്ഷിച്ചെങ്കിലും പിന്നീട് തിരിച്ചുവരവ് നടത്തി. ഇപ്പോൾ അമ്മ വേഷങ്ങളിലും അമ്മൂമ്മ വേഷങ്ങളിലുമൊക്കെ നിറസാന്നിധ്യമായി നിൽക്കുകയാണ് നടി.

താനൊക്കെ സിനിമയിൽ അഭിനയിച്ചിരുന്ന കാലത്ത് സൗന്ദര്യം സംരക്ഷിക്കുന്നതിന് വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്തിരുന്നില്ല. അന്നൊന്നും ബ്യൂട്ടിപാർലറുകൾ പോലും ഉണ്ടായിരുന്നതായി തനിക്ക് അറിവില്ലെന്നാണ് നടി പറയുന്നത്. പിന്നീട് അതൊക്കെ തിരിച്ചറിഞ്ഞ് തുടങ്ങിയതെപ്പോഴാണെന്നും നടി വ്യക്തമാക്കിയിരുന്നു. നടൻ മുകേഷിനും കലാഭവൻ പ്രചോദിനുമൊപ്പം മുൻപൊരു ചാനൽ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഷീല മനസ് തുറന്നത്.

സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്നാണ് അവതരാകൻ ഷീലയോട് ചോദിച്ചത്. അങ്ങനെ ചോദിച്ചാൽ എന്റെ അച്ഛനും അമ്മയുമാണ്. അല്ലെങ്കിൽ ഞാനിങ്ങനെ ഉണ്ടാവുമോന്ന് ഷീല ചോദിക്കുന്നു. ഞാനൊക്കെ വന്ന സമയത്ത് ബ്യൂട്ടി പാർലർ എന്ന് പറയുന്നതൊന്നും അറിയില്ലായിരുന്നു. അവിടെ പോയിട്ട് പോലുമില്ല. ഇടയ്ക്ക് അഭിനയമൊക്കെ നിർത്തിയതിന് ശേഷമാണ് ബ്യൂട്ടി പാർലറിലേക്ക് പോകുന്നത്. അപ്പോഴാണ് നഖമൊക്കെ വെട്ടുകയും മറ്റ് കാര്യങ്ങളുമൊക്കെ അവർ ചെയ്ത് തരുമെന്ന് അറിയുന്നത്.

അതിന് മുൻപൊക്കെ ആകെ ചെയ്തിരുന്നത് ഞങ്ങളുടെ പുരികം പറിക്കുക മാത്രമാണ്. അത് ഞങ്ങൾ തന്നെ ചെയ്യുന്നതാണ്. അല്ലാതെ സൗന്ദര്യം നോക്കുന്നതിന് വേണ്ടി എവിടെയും പോവുകയോ അതിനെ കുറിച്ച് അറിയുകയോ ഇല്ലായിരുന്നു. എല്ലാം ദൈവദീനമാണെന്ന് പറയാമെന്നാണ് ഷീല പറയുന്നത്.

പ്രേക്ഷകരിൽ നിന്നും ദുരനുഭവം ഉണ്ടായതിനെ കുറിച്ചും നടി സംസാരിച്ചു. ഒരു പ്രോഗ്രാമിന് വേണ്ടി ഞാൻ തൃശ്ശൂരിൽ പോയിരുന്നു. കൊല്ലങ്ങൾക്ക് മുൻപ് നടന്നതാണ് ഞാൻ ആ കോളേജിന്റെ പേര് പറയില്ല. അന്ന് എനിക്കൊപ്പം നൂറോളം പെൺകുട്ടികൾ അഭിനയിക്കുന്നുണ്ട്. ഞാനും അവരെപ്പോലെ പുസ്തകം ഒക്കെ പിടിച്ചു കോളേജ് വിദ്യാർഥിയെ പോലെയാണ് നിൽക്കുന്നത്.

എന്നാൽ കട്ട് എന്ന സംവിധായകൻ പറഞ്ഞതിന് പിന്നാലെ അവരെല്ലാരും കൂടി എന്നെ നുള്ളാൻ തുടങ്ങി. ഇതൊക്കെ ശരിയായിട്ടുള്ളതാണ് എന്നറിയാൻ വേണ്ടി നുള്ളിയതാണ്. ശരിക്കും ഞാൻ അവിടെ നിന്ന് കരഞ്ഞു പോയി. ആൺകുട്ടികൾ അല്ല പെൺകുട്ടികളാണ് എന്നോട് അങ്ങനെ ചെയ്തത്. എന്റെ ശരീരത്ത് തൊട്ടാൽ അവിടെ പുള്ളി പോലെ കറുത്ത് കിടക്കും. അന്ന് ശരിക്കും എല്ലാവരും കൂടി നുള്ളിയതോടെ ഞാനൊരു പുള്ളിമാനിനെ പോലെയായെന്ന് ഷീല പറയുന്നു.

ഒരു ദിവസം തന്നെ നാലോ അഞ്ചോ സിനിമകളിൽ ഒക്കെ അഭിനയിക്കാറുണ്ടായിരുന്നു. അന്നൊക്കെ ഓരോ സിനിമകളുടെയും സ്റ്റുഡിയോകൾ തൊട്ടടുത്ത തന്നെയായിരുന്നു. അതിന് നടുക്ക് ഇരുന്നാൽ മതി ആരാണ് ഷോട്ട് റെഡി എന്ന് പറയുന്നത് അപ്പോൾ അങ്ങോട്ട് പോവുക. വസ്ത്രം മാത്രം മാറേണ്ടതേയുള്ളൂ.

Tags:    

Similar News