നിഗൂഢതയുടെ ചുരുളഴിഞ്ഞു; ക്രിസ്റ്റഫര്‍ കൊളംബസ് ഇറ്റലിക്കാരനല്ല, ജൂതനാണെന്നും പഠനം

Update: 2024-10-14 12:21 GMT

ക്രിസ്റ്റഫര്‍ കൊളംബസ്, ലോകം ചുറ്റി അമേരിക്ക കണ്ടെത്തിയ ഈ സമുദ്രസഞ്ചാരിയുമായി ബന്ധപ്പെട്ടുള്ള അഞ്ഞൂറുവർഷത്തോളം പഴക്കമുള്ള നിഗൂഢതയുടെ ചുരുളഴിഞ്ഞു. 20 കൊല്ലം മുൻപ് സ്പെയിനിലെ സവിൽ കത്തീഡ്രലിൽനിന്ന് കണ്ടെത്തിയ ശരീരാവശിഷ്ടം കൊളംബസിന്റേതുതന്നെയെന്ന് ഡി.എൻ.എ. പരിശോധനയിലൂടെ സ്ഥിരീകരിച്ചിരിക്കുകയാണ്. അതുപോലെ, കൊളംബസ് ഇറ്റലിക്കാരനല്ല, മറിച്ച് സ്പാനിഷുകാരനാണെന്നും ജനിതകപരിശോധനയുടെ അടിസ്ഥാനത്തിൽ ഏതാണ്ട് ഉറപ്പിക്കാൻ ഗവേഷകർക്കായിട്ടുണ്ട്.

Full View

മാത്രമല്ല, അദ്ദേഹം സെഫാർഡിക് ജൂത വംശജനായിരുന്നു എന്നും ​ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അക്കാലത്ത് ജൂതവിഭാഗം നേരിണ്ടെണ്ടി വന്ന പീഡനങ്ങളില്‍നിന്ന് രക്ഷപ്പെടാനായി കൊളംബസ് തന്റെ വ്യക്തിവിവരം മറച്ചുവെച്ചതായിരിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 1506-ൽ സ്പാനിഷ് നഗരമായ വല്ലൊഡാലിഡിൽവെച്ചായിരുന്നു കൊളംബസിന്റെ മരണം. അടക്കംചെയ്തയിടത്തുനിന്ന് കൊളംബസിന്റെ മൃതദേഹം നൂറ്റാണ്ടുകൾക്കിടയിൽ പലയിടങ്ങളിലേക്ക് മാറ്റിയതോടെയാണ് അദ്ദേഹത്തിന്റെ യഥാർഥ അന്ത്യവിശ്രമസ്ഥാനത്തെക്കുറിച്ച് കൃത്യമായ വിവരം ഇല്ലാതെയായത്.

Tags:    

Similar News