ഒരാളുമായി ഡേറ്റിങ്ങിലാണ്...; കാമുകൻറെ പേരു പറയാതെ മംമ്ത

Update: 2024-06-13 10:12 GMT

മലയാളികളുടെ പ്രിയ താരം മംമ്ത ഒരാളുമായി അടുപ്പത്തിലാണെന്നും അയാളുമായി ഡേറ്റിംഗിലാണെന്നും തുറന്നുപറഞ്ഞിരിക്കുന്നു. സിനിമാവൃത്തങ്ങളിൽ പലർക്കും അറിയാവുന്ന കാര്യമായിരുന്നു ഇക്കാര്യം. നിലവിൽ താൻ സന്തോഷത്തിലാണെന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും മംമ്ത പറഞ്ഞു. എന്നാൽ കാമുകൻ ആരാണെന്ന് താരം തുറന്നു പറഞ്ഞില്ല.

'ഞാൻ ലോസ് ആഞ്ചൽസിലായിരുന്ന സമയത്ത് ഒരാളുമായി പ്രണയത്തിലായിരുന്നു. അതൊരു ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായിരുന്നു. എന്തൊക്കെയോ കാരണങ്ങൾകൊണ്ട് അത് ശരിയായില്ല. എനിക്ക് ബന്ധങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ അത് സമാധാനത്തോടെ മുന്നോട്ടുപോകുന്നതായിരിക്കണം. എൻറെ ജീവിതത്തിൻറെ മറ്റു വശങ്ങൾ കണക്കിലെടുക്കുമ്പോൾ ബന്ധങ്ങളിൽ നിന്നുള്ള അധിക സമ്മർദ്ദം ഞാൻ ആഗ്രഹിക്കുന്നില്ല.

രണ്ടു മൂന്നു തവണ ഞാൻ അവസരം നൽകും, എന്നാൽ അതിനപ്പുറം ഇത് സമ്മർദ്ദമാണ്, എനിക്ക് അതു ശരിക്കും ആവശ്യമാണെന്നു ഞാൻ കരുതുന്നില്ല. ഇപ്പോഴത്തെ അവസ്ഥയിൽ സന്തോഷവതിയാണ്. ജീവിതം എന്തൊക്കെയാണ് കരുതി വച്ചിരിക്കുന്നതെന്നും എങ്ങോട്ടേക്കാണ് കൊണ്ടു പോകുന്നതെന്നും നോക്കാം...' മംമ്ത പറഞ്ഞു.

Tags:    

Similar News