മനസ്സു നിറയ്ക്കാന്‍ 'ആരാധ്യ'; വിജയ്‌ ദേവരക്കൊണ്ടയുടെയും സാമന്തയുടെയും 'ഖുഷി'യിലെ പുതിയ പ്രണയഗാനം പുറത്ത്

Update: 2023-07-14 13:07 GMT

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന പുതിയ ചിത്രമായ 'ഖുഷി'യിലെ പുതിയ ഗാനം പുറത്തിറങ്ങി. സിഡ് ശ്രീറാമും ചിന്മയിയും ചേര്‍ന്ന് ആലപിച്ച ഈ പ്രണയഗാനം ഗാനം രചിച്ചിരിക്കുന്നത് ശിവ നിര്‍വാണയും സംഗീതം നല്‍കിയത് മലയാളത്തിന്റെ സ്വന്തം ഹിഷാം അബ്ദുള്‍ വഹാബുമാണ്. ചിത്രത്തിലെ നായികാനായകന്മാരുടെ വിവാഹശേഷമുള്ള ഈ ഗാനത്തെ 'ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്' എന്നാണ് ശ്രോതാക്കള്‍ വിലയിരുത്തുന്നത്. ഇതിനുമുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിലെ 'എന്‍ റോജാ നീയേ' എന്ന ഗാനവും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

'യു ആര്‍ മൈ സണ്‍ഷൈന്‍, യു ആര്‍ മൈ മൂണ്‍ലൈറ്റ്, യു ആര്‍ ദ സ്റ്റാര്‍സ് ഇന്‍ ദ സ്കൈ' എന്നുതുടങ്ങുന്ന ഗാനം പിന്നീട് ശ്രോതാക്കള്‍ക്ക് പ്രണയസാഗരത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അനുഭൂതിയാണ് നല്‍കുന്നത്. 'ഹൃദയം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് 'ഖുഷി'യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. 'ആരാധ്യ'യുടെ തമിഴ്, തെലുങ്ക് വേര്‍ഷനുകള്‍ സിഡ് ശ്രീറാമും ചിന്മയിയും ചേര്‍ന്നു പാടിയപ്പോള്‍ ഹിന്ദി വേര്‍ഷന്‍ ജുബിന്‍ നൗട്ടിയാലും പലക് മുച്ചാലും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മലയാളം വേര്‍ഷന്‍ പാടിയിരിക്കുന്നത് കെ.എസ് ഹരിശങ്കറും ശ്വേതാ മോഹനും ചേര്‍ന്നാണ്. 'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം. 'മഹാനടി' എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. 'ഖുഷി' സെപ്തംബര്‍ 1 ന് തിയേറ്ററുകളില്‍ എത്തും.

ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍. മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: രാജേഷ്, ഹര്‍മന്‍ കൗര്‍, പല്ലവി സിംഗ്, കല: ഉത്തര കുമാര്‍, ചന്ദ്രിക, സംഘട്ടനം: പീറ്റര്‍ ഹെയിന്‍, കോ റൈറ്റര്‍: നരേഷ് ബാബു പി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ദിനേശ് നരസിംഹന്‍, എഡിറ്റര്‍: പ്രവിന്‍ പുടി, ഗാനരചന, നൃത്തസംവിധാനം: ശിവ നിര്‍വാണ, സംഗീതം: ഹിഷാം അബ്ദുല്‍ വഹാബ്, ഡിഐ, സൌണ്ട് മിക്സ്: അന്നപൂര്‍ണ്ണ സ്റ്റുഡിയോ, വിഎഫ്എക്സ് മാട്രിക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജയശ്രീ ലക്ഷ്മിനാരായണന്‍, സിഇഒ: ചെറി, ഡിഒപി: ജി മുരളി, പി.ആര്‍.ഒ: ജിഎസ്കെ മീഡിയ, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി: ബാബാ സായി, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ.

Full View

Similar News