'എന്തുകൊണ്ട് കുട്ടിക്ക് മുസ്ലീം പേര് നൽകി'; താരദമ്പതികൾക്കെതിരെ സൈബർ ആക്രമണം

Update: 2024-11-05 11:01 GMT

ബോ​ളി​വു​ഡ് ​ദ​മ്പ​തി​മാ​രാ​യ​ ​ര​ൺ​വീ​ർ​ സിം​ഗിനും​ ​ദീ​പി​ക​ ​പ​ദുക്കോണിനും അ​ടു​ത്തി​ടെ​യാ​ണ് കുഞ്ഞ് ​പി​റ​ന്ന​ത്.​ കഴിഞ്ഞ ദിവസമാണ് ദമ്പതികൾ​ തങ്ങളുടെ ആ​ദ്യ​ ​ക​ൺ​മ​ണി​യു​ടെ​ ​പേ​ര് ​വെ​ളി​പ്പെ​ടു​ത്തി​യത്.​ ​ദു​വ​ ​പ​ദു​കോ​ൺ​ ​സിം​ഗ് ​എ​ന്നാ​ണ് ​കു​ഞ്ഞി​ന്റെ​ ​പേ​ര്.

​'​ദു​വ​ ​പ​ദു​കോ​ൺ​ സിം​ഗ് ​-​ ​ദു​വ​ ​എ​ന്നാ​ൽ​ ​പ്രാ​ർ​ത്ഥ​ന​ ​എ​ന്നാ​ണ​ർ​ത്ഥം.​ ​കാ​ര​ണം,​ ​ഞ​ങ്ങ​ളു​ടെ​ ​പ്രാ​ർ​ത്ഥനകൾ​ക്കു​ള്ള​ ​ഉ​ത്ത​ര​മാ​ണ് ​അ​വ​ൾ.​ ​ഞ​ങ്ങ​ളു​ടെ​ ​ഹൃ​ദ​യം​ ​സ്നേ​ഹം​ ​കൊ​ണ്ടും​ ​ന​ന്ദി​കൊ​ണ്ടും​ ​നി​റ​ഞ്ഞി​രി​ക്കു​ന്നു​'​ എ​ന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിലാണ് കുഞ്ഞിന്റെ കാലിന്റെ ചിത്രം താരദമ്പതികൾ പങ്കുവച്ചത്.

കുട്ടിയുടെ പേര് പുറത്തുവിട്ടതിന് പിന്നാലെ താരദമ്പതികൾക്കെതിരെ സൈബർ ആക്രമണം നടക്കുകയാണ്. എന്തിനാണ് കുട്ടിക്ക് ദുവ എന്ന മുസ്ലീം പേര് നൽകിയതെന്നാണ് സോഷ്യൽ മീഡിയയിലൂടെ ചിലർ ചോദിക്കുന്നത്. മുസ്ലിം പേര് നൽകിയതിലൂടെ മതവികാരം വ്രണപ്പെടുത്തുകയാണ് ദമ്പതികൾ ചെയ്തതെന്നും വിമർശകർ ആരോപിക്കുന്നു.

എന്തുകൊണ്ടാണ് കുട്ടിക്ക് പ്രാർത്ഥന എന്ന് പേര് നൽകാത്തതെന്ന് ചിലർ ചോദിക്കുന്നു. ' നിങ്ങൾ രണ്ടുപേരും ഹിന്ദുവാണെന്ന് മറന്നുപോയോ? എന്തുകൊണ്ട് പ്രാർത്ഥന എന്ന് പേര് നൽകിക്കൂട'- എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

2018​ ​ന​വം​ബ​റി​ൽ​ ​ഇ​റ്റ​ലി​യി​ൽ​ ​ന​ട​ന്ന​ ​ഒ​രു​ ​സ്വ​കാ​ര്യ​ ​ച​ട​ങ്ങി​ലാ​യി​രു​ന്നു​ ദീപികയും രൺവീർ സിംഗും ​ ​വി​വാ​ഹിതരായത്.​ ​ക​ഴി​ഞ്ഞ​ ​ന​വം​ബ​റി​ൽ​ ​ഇ​രു​വ​രും​ ​അ​ഞ്ചാം​ ​വി​വാ​ഹ​ ​വാ​ർ​ഷി​കം​ ​ആ​ഘോ​ഷി​ക്കു​ന്ന​ ​വേ​ള​യി​ലാ​ണ് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​കു​ഞ്ഞു​ടു​പ്പി​ന്റെ​യും​ ​ഷൂ​സി​ന്റെ​യും​ ​ബ​ലൂ​ണു​ക​ളു​ടെ​യും​ ​ചി​ത്രം​ ​പ​ങ്കു​വ​ച്ച് ​മാ​താ​പി​താ​ക്ക​ളാ​കാ​ൻ​ ​ഒ​രു​ങ്ങു​ന്ന​ ​സ​ന്തോ​ഷ​വാ​ർ​ത്ത​ ​ആ​രാ​ധ​ക​രെ​ ​അ​റി​യി​ച്ച​ത്.

Tags:    

Similar News