സൂപ്പര്‍ ഹിറ്റായ രാക്ഷസന്‍ എന്ന ചിത്രത്തിനു ശേഷം ആക്‌സസ് ഫിലിം ഫാക്ടറി അവതരിപ്പിക്കുന്ന 'മിറല്‍ ' എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. ഒരു ഇടവേളക്ക് ശേഷം നടന്‍ ഭരത് നായകനാകുന്ന ഈ ചിത്രത്തില്‍ വാണി ഭോജന്‍ നായികയാവുന്നു.
എം. ശക്തിവേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കെ.എസ്. രവികുമാര്‍, മീരാകൃഷ്ണന്‍, രാജ്കുമാര്‍, കാവ്യ അറിവുമണി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ആക്‌സസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ജി ഡില്ലി ബാബുവു, യുലിന്‍ പ്രോഡക്ഷന്‍സ് ബാനറില്‍ അഖില്‍, ആഷിക് ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാല നിര്‍വ്വഹിക്കുന്നു.
സംഗീതം പ്രസാദ് എസ്.എന്‍,എഡിറ്റര്‍ കലൈവാനന്‍ ആര്‍, കല മണികണ്ഠന്‍ ശ്രീനിവാസന്‍, ആക്ഷന്‍ കൊറിയോഗ്രഫി ഡേയ്ഞ്ചര്‍ മണി, സൗണ്ട് ഡിസൈര്‍ സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ എം, കോസ്റ്റ്യൂം ഡിസൈനര്‍ ശ്രീദേവി ഗോപാലകൃഷ്ണന്‍, വസ്ത്രാലങ്കാരം എം മുഹമ്മദ് സുബൈര്‍, മേക്കപ്പ്‌വിനോദ് സുകുമാരന്‍ എന്നിവരാണ് മറ്റ് അണിയറ താരങ്ങള്‍