താരാരാധനയും വരവേൽപ്പ് പൂരവും

Update: 2022-10-28 12:44 GMT


പണ്ടൊക്കെ സിനിമ നിർമാണത്തിനൊരു ചിട്ടവട്ടങ്ങളൊക്കെ ഉണ്ടായിരുന്നു. പൂജ റെക്കോർഡിങ്ങിലൂടെയാണ് അതിന്റെ ഔദ്യോഗിക തുടക്കം. നിർമ്മാതാവിന്റെ സാമ്പത്തിക ശക്തിയും അഭിനേതാക്കളുടെ താരപദവിയുമനുസരിച്ചകും പൂജയുടെ പെരുക്കം. തുടർന്ന് നിച്ചയിക്കപ്പെട്ട ലൊക്കേഷനിൽ നിച്ഛയിക്കപ്പെട്ട സമയത്തു സ്വിച്ചോൺ കർമ്മം. ഇന്നത്തെ കാലത്തു ഇതിനോടൊപ്പം മറ്റൊരു പ്രധാന ആഘോഷം കൂടി ഷൂട്ടിങ് പ്രക്രിയയോടനുബന്ധിച്ചു

കൊണ്ടാടപ്പെടുന്നു.. നായകനോ നായികയോ ആദ്യമായി ഷൂട്ടിങ്

ലൊക്കേഷനിലെത്തുന്ന മഹത്തായ സന്ദർഭത്തിലാണത് കൊണ്ടാടപ്പെടുക. ഒരു സിനിമയുടെ നിർമ്മാണ പ്രക്രിയ യോടനുബന്ധിച്ചുള്ള എല്ലാ ആഘോഷ ങ്ങളുടെയും ചുക്കാൻ നിർമ്മാതാവിന്റെ കയ്യിലാണെങ്കിലും {സാമ്പത്തിക സ്രോതസ്സ് അയാൾ മാത്രമാണെല്ലോ) ഈ ഘട്ടത്തിലാണ് ഫാൻ ക്ളബ്ബ് കാരുടെ ഇടപെടലുകളുടെ ആരംഭം.അവർ അമിതാവേശത്തോടെ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ആദ്യ വരവ് ആഘോഷമാക്കി മാറ്റുകയാണിന്ന് .തന്റെ പുതിയ ചിത്രമായ കാതലിന്റെ ലൊക്കേഷനിലെത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയെ വലിയ ആരവങ്ങളോടെയാണ് ഫാൻസുകാർ സ്വീകരിച്ചത് . രണ്ടുനാൾ കഴിഞ്ഞു സെറ്റിലെത്തിയ ജ്യോതികക്കും കിട്ടി ഒരു തർപ്പൻ സ്വീകരണം. വിലായത് ബുദ്ധ എന്ന തന്റെ പുതിയ ചി ത്രത്തിന്റെ ലൊക്കേഷനായ ചന്ദനക്കാടുകളുടെ മറയൂരിലെത്തിയ പൃഥ്വിരാജിനും വലിയ സ്വീകരണമാണ് ലഭിച്ചത്. ഇതിപ്പോൾ എല്ലാത്തിലുമെന്നപോലെ ഫാൻസുകാർ തങ്ങളുടെ പ്രീയപ്പെട്ട താരത്തിന് വേണ്ടി കാണിക്കുന്ന ഈ സ്നേഹപ്രകടനങ്ങൾ അതിരു കവിഞ്ഞു അടിപിടിയിലവസാനിക്കുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്.

Similar News