ഒമ്പതാം ക്ലാസിലെ പ്രണയം ഓര്‍ത്ത് ഫഹദ്

Update: 2022-10-27 12:50 GMT


മലയാള സിനിമയിലെ യുവനായകരില്‍ ശ്രദ്ധേയനാണ് ഫഹദ്. കുട്ടിക്കാലം മുതലേ സിനിമയെന്തെന്നു നേരില്‍ കണ്ടു വളര്‍ന്ന താരത്തിന് സിനിമ കുടുംബവിഷയമാണ്. ഫഹദിനെ ചുറ്റിപ്പറ്റി രസകരമായ നിരവധി വാര്‍ത്തകളുണ്ടാകാറുണ്ടെങ്കിലും ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തനിക്കുണ്ടായ പ്രണയത്തെക്കുറിച്ചു തുറന്നു പറയുകയാണ് ഫഹദ്. ആ പെണ്‍കുട്ടിയെ തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. എന്നും അവളെ കാണാന്‍ ശ്രമിക്കും. ഇപ്പോള്‍ അവള്‍ എവിടെയെന്ന് അറിയില്ല. കല്യാണം കഴിഞ്ഞ് എവിടെയെങ്കിലും സുഖമായി ജീവിക്കുന്നുണ്ടാകാം. 

സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലും ഫഹദ് പിന്നിലല്ല. മാതൃത്വം, പ്രണയം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് സ്ത്രീകളെ ഒത്തിരി ഇഷ്ടമാണെന്ന് താരം പറയുന്നു. തന്റെ കൂടെ അഭിനയിക്കുന്ന നടിമാരോടെല്ലാം മാന്യതയോടെയുള്ള പെരുമാറ്റമാണ് താരത്തിനുള്ളത്. ആരോടും ക്ഷോഭിക്കുകയോ, കുറ്റം പറയുകയോ ചെയ്യാറില്ല. ഇതെല്ലാം താരത്തിന്റെ ഗുണങ്ങളായി മറ്റുള്ളവര്‍ പറയുന്നതുമാണ്. 

ഫഹദിന്റെ ആദ്യ സിനിമ പരാജയമായിരുന്നു. അതോടുകൂടി അയാള്‍ അസ്തമിച്ചെന്നു പലരും കരുതി. പിന്നെ താരത്തിന്റെ കരിയറില്‍ നീണ്ട ഇടവേളയായിരുന്നു. ശേഷം ഞെട്ടിക്കുന്ന തിരിച്ചുവരവാണ് താരം നടത്തിയത്. ചാപ്പ കുരിശ് എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണു താരം നടത്തിയത്. തുടര്‍ന്ന് അഭിനയപ്രാധാന്യമുള്ള നിരവധി വേഷങ്ങള്‍. തമിഴിലും തെലുങ്കിലും ഫഹദ് സജീവമാണ് ഇപ്പോള്‍.

Similar News