ഉപ്പുമാവ് ചിത്രത്തിന്റെ ഓഡിയോ സിഡി പ്രകാശനം ചെയ്തു.

Update: 2022-10-26 12:53 GMT


നവാഗതനായ ശ്യാം ശിവരാജന്‍ കൈലാഷ്, സരയൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ' ഉപ്പുമാവ് ' എന്ന ചിത്രത്തിന്റെ ഓഡിയോ സിഡി, എറണാകുളം സരോവരം ഹോട്ടലില്‍ വച്ച് ഐബി ഈഡന്‍ എം പി, ചലച്ചിത്ര നിര്‍മാതാവ് ബാദുഷ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.

ശിവജി ഗുരുവായൂര്‍, ജയശങ്കര്‍, ഷാജി മാവേലിക്കര, കൊല്ലം ഷാ, ഫിലിപ്പ് മമ്പാട്, കണ്ണന്‍ സാഗര്‍, സജി വെട്ടിക്കവല, കെ അജിത് കുമാര്‍, മാസ്റ്റര്‍ ആദീഷ്, സീമ ജി നായര്‍, ആതിര,മോളി കണ്ണമാലി, തസ്ലീമ മുജീബ്, മായ തുടങ്ങിയവരാണ് മറ്റുു താരങ്ങള്‍. വൈറ്റ് ഫ്രെയിംസിന്റെ സഹകരണത്തോടെ കാട്ടൂര്‍ ഫിലിംസിന്റെ ബാനറില്‍ പ്രിജി കാട്ടൂര്‍, കെ അജിത് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മാധേഷ് നിര്‍വഹിക്കുന്നു. ശ്രീമംഗലം വിജയന്‍ തിരക്കഥ സംഭാഷണമെഴുതുന്നു.

എഡിറ്റര്‍ റയാന്‍ ടൈറ്റസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവ് സൂര്യന്‍, കലരാജീവന്‍ ഇളമ്പല്‍, മേക്കപ്പ്അനില്‍ നേമം, വസ്ത്രാലങ്കാരം സൂര്യ ശ്രീകുമാര്‍, പി.ആര്‍.ഒ എ.എസ്. ദിനേശ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മഹേഷ് കൃഷ്ണ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Similar News