ദാസേട്ടന്റെ സൈക്കിൾ" പൂർത്തിയായി.

Update: 2022-10-24 14:39 GMT


ഹരീഷ്പേരടി നിർമ്മിക്കുന്ന"ദാസേട്ടന്റെസൈക്കിൾ" എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് പൂർത്തിയായി.

"ഐസ് ഒരതി "എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വൈദി പേരടി,അഞ്ജന അപ്പുക്കുട്ടൻ,കബനി,എൽസി സുകുമാരൻ,രത്നാകരൻ എന്നിവരാണ് മറ്റു താരങ്ങൾ.

ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി,ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ സി വിമൽ നിർവഹിക്കുന്നു.

" ചെറിയ ബഡ്ജറ്റിൽ ഒരു നല്ല സിനിമ.അതാണ് ലക്ഷ്യം'' ഹരീഷ് പേരടി"പറഞ്ഞു.

തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എ സി ഗിരീശൻ സംഗീതം പകരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നൗഫൽ പുനത്തിൽ,

പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ,കല-മുരളി ബേപ്പൂർ,മേക്കപ്പ്-രാജീവ്അങ്കമാലി,വസ്ത്രാലങ്കാരം-സുകേഷ് താനൂർ,

സ്റ്റിൽസ്-ശ്രീജിത്ത് ചെട്ടിപ്പടി,പരസ്യകല-മനു ഡാവഞ്ചി, അസോസിയേറ്റ് ഡയറക്ടർ-ജയേന്ദ്ര ശർമ്മ, സജിത് ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നിഷാന്ത് പന്നിയൻങ്കര .

Similar News