ഭാമിനി എന്റെ പ്രിയപ്പെട്ടവള്‍ , മോണ്‍സ്റ്റര്‍ സിനിമയെക്കുറിച്ച് നടി ഹണിറോസ്

Update: 2022-10-20 13:58 GMT


മോണ്‍സ്റ്റര്‍ സിനിമയെക്കുറിച്ച് നടി ഹണിറോസിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍. മോണ്‍സ്റ്ററിലെ ഭാമിനി നാളിതുവരെയുള്ള അഭിനയജീവിതത്തിലെ മികച്ച കഥാപാത്രമാണെന്നാണ് താരം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഹണിറോസ് മോണ്‍സ്റ്ററിന്റെ വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്.

വലിയ ടീമിന്റെ കൂടെ അത്രയും മനോഹരമായ ഒരു കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം. മോഹന്‍ലാലിന്റെ കൂടെ ഇത്രയധികം സ്‌ക്രീന്‍ സ്‌പേസ് കിട്ടിയിട്ടുള്ള ചിത്രം ഇതിനുമുമ്പുണ്ടായിട്ടില്ല എന്നും താരം പറയുന്നു. അത്രയും ആകാംഷയോടെയാണ് ചിത്രത്തിന്റെ റിലീസിനെ കാണുന്നത്. പ്രേക്ഷകരുടെ പ്രാര്‍ഥനയും അനുഗ്രഹവും പ്രതീക്ഷിച്ചുകൊണ്ടാണ് ഹണിറോസ് വീഡിയോ അവസാനിപ്പിക്കുന്നത്.

Similar News