പുതിയ പേരുകൾക്ക് ക്ഷാമം കൊണ്ടാണോ എന്നറിയില്ല,പഴയ, മനസ്സിൽ തറഞ്ഞ , നല്ല ചിത്രങ്ങളുടെ പേരുകൾ വരുന്നത്.കടമെടുക്കുന്ന പ്രവണത കൂടി വരികയാണ്.സമീപകാലത്ത് "ഇനി ഉത്തരം"എന്നൊരു സിനിമ റിലീസ്സായി. "ഉത്തരം"എന്ന് കേട്ടപ്പോൾ തന്നെ പവിത്രന്റെ പേരാണ് ഓർമ്മ വരുന്നത്. പവിത്രൻ ഇന്ന് നമ്മോടൊപ്പമില്ല. ജീവിച്ചിരുന്നപ്പൊൾ "ഉപ്പു" പവിത്രൻ എന്നറിയപ്പെട്ടിരുന്നത്. "ഉപ്പു" പവിത്രന്റെ വിഖ്യാത ചി ത്രമായിരുന്നു. കോപ്പി റെയ്റ്റ് ആക്ടിന്റെ പുലാപ്പേടി കൊണ്ടാണോ എന്നറിയില്ല ഉത്തരത്തിനു മുകളിൽ ചെറിയൊരു ഇനി കൂടി ചേർത്തിട്ടുണ്ട് അപ്പോൾ കഥ "ഇനി ഉത്തരം"" എന്നാകുന്നു. പോസ്റ്ററുകൾ കാണുമ്പോൾ അബദ്ധത്തിൽ പോലും ;ഇനി" കാണരുതെന്ന ശുദ്ധമായ ഉദ്ദേശമാണ് അതിനുള്ളതെന്നു ആർക്കും മനസ്സിലാകുന്നതാണ് .
ഇനി ഉത്തരത്തിനു പിന്നാലെ എൻ ശങ്കരൻ നായരുടെ വിഖ്യാതമായ 'മദനോത്സവം' എന്ന ചിത്രത്തിൻറെ പേരുമായിട്ടാണ് പുതിയ മറ്റൊരു ചിത്രം എത്തുന്നത്. വര്ഷങ്ങൾക്കു മുൻപാണ് കമല ഹാസൻ ,സെറീന വഹാബ്, ജയൻ തുടങ്ങിയ അന്നത്തെ (എന്നത്തെയും ) പ്രശസ്ത താരങ്ങളുടെ കൂട്ടായ്മയിൽ ശങ്കരൻ നായർ ഒരുക്കിയവമ്പൻ ഹിറ്റ് ചിത്രമായിരുന്നു"മദനോത്സവം".എന്നാൽ ഈ ചിത്രവുമായി പുലബന്ധം പോലും ഇല്ലാത്ത രീതിയിലാണ് തങ്ങൾ ചിത്രമൊരുക്കിയിരിക്കുന്നതെന്നാണ് പുതിയ മദനോത്സവം പ്രവർത്തകർ അവകാശപ്പെടുന്നത് .കാസർഗോഡാണ് മദനോത്സവത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്.
ഈ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ് മദനോത്സവ്ത്തന്റെ തിരക്കഥ. തയ്യാറാക്കിരിക്കുന്നത് സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പോതുവാളാണ് . ഛായാഗ്രഹണം ഷഹനാദ് ജലാൽ. ക്രിയേറ്റിവ് പ്രൊഡ്യൂസർ ജയ് . പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ .അജിത് വിനായകന്റെ ബാനറിൽ വിനായക അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്.പി ആർ ഒ പ്രദീഷ് ശേഖർ.