ദുൽഖറിന്റെ 'മോട്ടോർ സൈക്കിൾ ഡയറീ' സിന് ശേഷം 'ബുള്ളറ്റ് ഡയറീസുമായി, ധ്യാൻ ശ്രീനിവാസനും സംഘവും
ദുൽക്കർ സൽമാനും സംഘവും തകർത്താടിയ 'മോട്ടോർ സൈക്കിൾ ഡയറീ' സിന് ശേഷം ഇപ്പോൾ ധ്യാൻ ശ്രീനിവാസനും സംഘവും 'ബുള്ളറ്റ് ഡയറീസു'മായി മലയാള സിനിമയിലെത്തുകയാണ്.ഈ ചിത്രത്തിലെ നായകൻ ധ്യാൻ ശ്രീനിവാസനാണ്. സന്തോഷ് മുണ്ടൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൻറെ ഫസ്റ് ലുക്ക് പോസ്റ്റർ റിലീസായിക്കഴിഞ്ഞു.
പ്രയാഗ മാർട്ടിനാണ് ചിത്രത്തിലെ നായിക.രഞ്ജിപണിക്കർ ബുള്ളറ്റ് ഡയറീസിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ആൻസൻ പോൾ,ജോണിആൻറ്റണി,ശ്രീലത മുരളി,സലിം കുമാർ, അൽത്താഫ് സലിം,.ശ്രീലക്ഷ്മി തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് ബുള്ളറ് ഡയറീസ് .ഫെയ്സൽ അലി ചത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു.കൈതപ്രം ,റഫീഖ് അഹമ്മദ് എന്നിവരാണ് ചിത്രത്തിൻറെ ഗാനങ്ങൾ എഴുതിയിട്ടുള്ളത്.ഷാൻ റഹ്മാനാണ് ഈ പാട്ടുകൾക്ക് സംഗീതം പകർന്നിരിക്കുന്നത്.
ബി ത്രീ എം ക്രിയേഷൻസ് അവതരിപ്പിക്കുന്ന ബുള്ളറ്റ് ഡയറീസിൽ മലയാളസിനിമയിൽ നിന്നുള്ള ഒരു മികച്ച തീം തന്നെയാണ് അതിന്റെ അണിയറപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്.എഡിറ്റിങ് രഞ്ജൻ എബ്രഹാം,പ്രൊഡക്ഷൻ ഡിസൈനർ അനിൽ അങ്കമാലി , കലാസംവിധാനം നിർവഹിക്കുന്നത് അജയൻ മങ്ങാടണ് .മേക്കപ്പ് രഞ്ജിത്ത് ആമ്പാടി.വസ്ത്രാലങ്കാരം സമീറ സതീഷ്. നിഛല ഛായാഗ്രഹണം രാംദാസ് മാത്തുർ നിർവഹിക്കുന്നു. പരസ്യ കലയുടെ ചുമതല യെല്ലോടൂത്തിനാണ്.ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ഷിബിൻ കൃഷ്ണ .ഉബെയ്നി യൂസിഫാണ്പ്രൊഡക്ഷൻ എക്സിക്യു്ട്ടീവ് നസീർ കാരന്തൂർ .ചിത്രത്തിന്റെ പി ആർ ഓ എ. എസ.ദിനേശ്.