തൊഴിൽ, താമസ നിയമങ്ങളുടെ ലംഘനം ; ബഹ്റൈനിൽ 168 വിദേശ തൊഴിലാളികളെ നാടുകടത്തി

Update: 2024-07-16 08:00 GMT

തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 168 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തി​യ​താ​യി ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) അ​റി​യി​ച്ചു. നേ​ര​​ത്തേ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ പി​ടി​കൂ​ടി​യ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ്​ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം നാ​ടു​ക​ട​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​​ൽ ജൂ​ലൈ 7 മു​ത​ൽ 13 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 408 പ​രി​ശോ​ധ​ന​ക​ളാ​ണ്​ ന​ട​ത്തി​യ​ത്. തൊ​ഴി​ലി​ട​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ൾ​ക്കി​ട​യി​ൽ 58 നി​യ​മ വി​രു​ദ്ധ തൊ​ഴി​ലാ​​ക​ൾ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​വ​രാ​ണ്​ പി​ടി​കൂ​ട​പ്പെ​ട്ട​വ​രി​ൽ അ​ധി​ക​വും. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന്​ എ​ൽ.​എം.​ആ​ർ.​എ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്‌​സ് (NPRA), പൊ​ലീ​സ് ഡ​യ​റ​ക്‌​ട​റേ​റ്റ് എ​ന്നി​വ​യു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ് പ​രി​ശോ​ധ​നാ ക്യാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്. 14 സം​യു​ക്ത പ​രി​ശോ​ധ​ന ക്യാ​മ്പ​യി​നു​ക​ളു​ണ്ടാ​യി​രു​ന്നു. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 10 ക്യാ​മ്പ​യി​നു​ക​ൾ ന​ട​ന്നു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര​ത്തി​ൽ തു​ട​ർ​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യു​ണ്ടാ​കും.

Tags:    

Similar News