ഇറാൻ പ്രസിഡന്റിന്റെ മരണം ; അനുശോചനം അറിയിച്ച് ഹമദ് രാജാവ്

Update: 2024-05-21 10:01 GMT

ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ്​ ഇ​ബ്രാ​ഹിം റ​ഈ​സി​യു​ടെ നി​ര്യാ​ണ​ത്തി​ൽ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ഇ​റാ​നി​ലെ പ​ര​മോ​ന്ന​ത നേ​താ​വ്​ അ​ലി ഖാം​ന​ഇ​ക്ക്​ അ​നു​​ശോ​ച​ന​മ​റി​യി​ച്ചു.റ​ഈ​സി​യു​ടെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ​യും മ​ര​ണ​ത്തി​ൽ ബ​ഹ്​​റൈ​ൻ ജ​ന​ത​യു​ടെ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും ഇ​റാ​ൻ നേ​തൃ​ത്വ​ത്തി​നും ജ​ന​ത​ക്കും അ​റി​യി​ക്കു​ന്ന​താ​യും പ​രേ​ത​രു​ടെ ബ​ന്ധു​ജ​ന​ങ്ങ​ൾ​ക്ക്​ ക്ഷ​മ​യും സ​ഹ​ന​വും കൈ​​ക്കൊ​ള്ളാ​ൻ സാ​ധി​ക്ക​​​ട്ടെ​​യെ​ന്ന്​ ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു.

പ്ര​ധാ​ന​മ​ന്ത്രി​യും കി​രീ​ടാ​വ​കാ​ശി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യും അ​നു​ശോ​ച​നം അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യു​ണ്ടാ​യ ഹെ​ലി​കോ​പ്ട​ർ അ​പ​ക​ട​ത്തി​ലാ​ണ് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റും വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​യും കൊ​ല്ല​പ്പെ​ട്ട​ത്. ഇ​​റാ​​ന്റെ ഭാ​​ഗ​​മാ​​യ കി​​ഴ​​ക്ക​​ൻ അ​​സ​​ർ​​ബൈ​​ജാ​​ൻ പ്ര​​വി​​ശ്യ​​യു​​ടെ ഗ​​വ​​ർ​​ണ​​ർ മാ​ലി​ക് റ​ഹ്മ​ത്തി, കി​ഴ​ക്ക​ൻ അ​സ​ർ​ബൈ​ജാ​നി​ലേ​ക്കു​ള്ള ഇ​റാ​നി​യ​ൻ പ​ര​മോ​ന്ന​ത നേ​താ​വി​ന്‍റെ പ്ര​തി​നി​ധി ആ​യ​ത്തു​ല്ല മു​ഹ​മ്മ​ദ് അ​ലി ആ​ലു ഹാ​ഷിം, ഹെ​ലി​കോ​പ്ട​ർ പൈ​ല​റ്റ് എ​ന്നി​വ​രും അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു.

Tags:    

Similar News