ഹ്രസ്വ സന്ദർശനത്തിനായി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ജോർഡനിലെത്തി. ജോർഡൻ രാജാവ് അബ്ദുല്ല അൽഥാനി ബിൻ അൽ ഹുസൈനുമായി അദ്ദേഹം കൂടിക്കാഴ്ചയും ചർച്ചയും നടത്തും.
മേഖലയിലെ പ്രതിസന്ധികളും അവയിൽ സ്വീകരിക്കുന്ന നിലപാടുകളും ചർച്ചയാവും. ബഹ്റൈനും ജോർഡനും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തിപ്പെടാൻ സന്ദർശനം കാരണമാകുമെന്നാണ് വിലയിരുത്തൽ.