ചരിത്രപരവും സാംസ്കാരികപരവുമായി പൈതൃകം നിലനിർത്തി മനാമ സൂഖ് നവീകരിക്കും ; സമഗ്ര പദ്ധതിക്ക് മന്ത്രിസഭാ നിർദേശം

Update: 2024-07-03 10:40 GMT

മ​നാ​മ സൂ​ഖ്​ ആ​ധു​നി​ക​രൂ​പ​ത്തി​ൽ പു​ന​രു​ദ്ധ​രി​ക്കാ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി. ബ​ഹ്​​റൈ​ന്‍റെ പാ​ര​മ്പ​ര്യ​വും സം​സ്​​കാ​ര​വും നി​ല​നി​ർ​ത്തി അ​ടി​സ്​​ഥാ​നാ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ന​വീ​ക​ര​ണം ന​ട​ക്കു​ക.

ഹി​ജ്​​റ പു​തു​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ബ​ഹ്​​റൈ​ൻ ജ​ന​ത​ക്കും അ​റ​ബ്, ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​നും കാ​ബി​ന​റ്റ്​ ആ​ശം​സ നേ​ർ​ന്നു. രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും അ​റ​ബ്, ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​നും ന​ന്മ​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും ദി​ന​ങ്ങ​ൾ പു​തു​വ​ർ​ഷ​ത്തി​ൽ സ​മ്മാ​നി​ക്ക​​ട്ടെ​യെ​ന്നും ആ​ശം​സ​യി​ൽ വ്യ​ക്​​ത​മാ​ക്കി.

ഇ​സ്രാ​യേ​ൽ, ല​​ബ​നാ​ൻ അ​തി​ർ​ത്തി​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സൈ​നി​ക നീ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ കാ​ബി​ന​റ്റ്​ സ്വാ​ഗ​തം ചെ​യ്​​തു. ല​ബ​നാ​നി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്താ​നും അ​തു​വ​ഴി മേ​ഖ​ല​യി​ൽ ശാ​ന്തി​യും സ​മാ​ധാ​ന​വും പു​ല​രാ​നു​മു​ള്ള അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്ന്​ വി​ല​യി​രു​ത്തി. മ​നു​ഷ്യ​ക്ക​ട​ത്ത്​ ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്​​ത​മാ​യി തു​ട​രു​ന്ന​തി​ന്‍റെ ഫ​ല​മാ​യി ബ​ഹ്​​റൈ​ൻ​ കൈ​വ​രി​ച്ച നേ​ട്ട​ത്തെ കാ​ബി​ന​റ്റ്​ സ്വാ​ഗ​തം ചെ​യ്​​തു. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ലും അ​വ​ർ​ക്ക്​ സു​ര​ക്ഷി​ത തൊ​ഴി​ലി​ട​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ലും ബ​ഹ്​​റൈ​ൻ മു​ൻ​നി​ര സ്​​ഥാ​ന​ത്താ​ണു​ള​ള​ത്.

Tags:    

Similar News