ബഹ്റൈൻ ഫുട്ബോൾ ടീമിനെ സ്വീകരിച്ച് ഹമദ് രാജാവ്

Update: 2025-01-07 11:47 GMT

കു​വൈ​ത്തി​ല്‍ന​ട​ന്ന 26-മ​ത് അ​റേ​ബ്യ​ന്‍ ഗ​ള്‍ഫ് ക​പ്പ് ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ ഒ​മാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ക​പ്പ് സ്വ​ന്ത​മാ​ക്കി​യ ബ​ഹ്‌​റൈ​ന്‍ ദേ​ശീ​യ ഫു​ട്‌​ബാ​ള്‍ ടീ​മി​നെ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു. ടീ​മി​ലെ ക​ളി​ക്കാ​ർ​ക്കും അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ്, ടെ​ക്‌​നി​ക്ക​ൽ സ്റ്റാ​ഫി​നും ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.

സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ മാ​നു​ഷി​ക പ്ര​വ​ര്‍ത്ത​ന​ത്തി​നും യു​വ​ജ​ന കാ​ര്യ​ത്തി​നു​മു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റ പ്ര​തി​നി​ധി​യും സു​പ്രീം കൗ​ണ്‍സി​ല്‍ ഫോ​ര്‍ യൂ​ത്ത് ആ​ൻ​ഡ് സ്പോ​ര്‍ട്സ് ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് നാ​സ​ര്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ , ജ​ന​റ​ൽ സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി പ്ര​സി​ഡ​ന്റും ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. ക​ളി​ക്കാ​രും അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ടെ​ക്‌​നി​ക്ക​ൽ സ്റ്റാ​ഫി​ലെ അം​ഗ​ങ്ങ​ളും രാ​ജാ​വി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു. ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​രി​മ​രു​ന്ന് പ്ര​യോ​ഗ​വും ന​ട​ന്നു.

Tags:    

Similar News