വടക്കൻ അറേബ്യൻ പ്രദേശങ്ങളിൽ ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നതിനാൽ ബഹ്റൈൻ മേഖലയിൽ അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിലെ കാലാവസ്ഥ ഡയറക്ടറേറ്റ് അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് മുതൽ ബുധനാഴ്ച ഉച്ചവരെ മഴ പ്രതീക്ഷിക്കുന്നു. അതിനുശേഷം കാലാവസ്ഥ മെച്ചപ്പെടും.