ഇന്ത്യൻ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താനായി ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇന്ത്യൻ എംബസി സന്ദർശിച്ചു. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനോട് അദ്ദേഹം ഇന്ത്യൻ സർക്കാറിനോടും ജനങ്ങളോടും രാജ്യത്തിന്റെ സഹതാപവും അനുശോചനവും പ്രകടിപ്പിക്കാൻ അഭ്യർഥിച്ചു.
അന്തരിച്ച പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, തന്റെ രാജ്യത്തിന് നൽകിയ സ്തുത്യർഹമായ സേവനത്തെയും ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ബന്ധം വിവിധ തലങ്ങളിൽ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നൽകിയ മികച്ച സംഭാവനകളെയും ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അനുസ്മരിച്ചു.