അമേരിക്കൻ സെൻട്രൽ മറൈൻ ഫോഴ്സിന് കീഴിലുള്ള ഫിഫ്ത് ഫ്ലീറ്റ് മറൈൻ കമാൻഡറായി നിയമിക്കപ്പെട്ട അഡ്മിറൽ ജോർജ് വൈകോഫിനെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരിച്ചു. സാഫിരിയ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമായി തുടരുന്നതായി വിലയിരുത്തുകയും അഡ്മിറൽ ജോർജ് വൈകോഫിന് പുതുതായി ഏൽപിക്കപ്പെട്ട ചുമതലകൾ ഭംഗിയായി നിർവഹിക്കാൻ സാധിക്കട്ടെയെന്ന് ഹമദ് രാജാവ് ആശംസിക്കുകയും ചെയ്തു.
സൈനിക, സുരക്ഷാ മേഖലയിൽ ബഹ്റൈനും യു.എസും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു.