ഇറാന്റെ പുതിയ പ്രസിഡന്റിന് ആശംസകൾ നേർന്ന് ഹമദ് രാജാവ്

Update: 2024-07-08 09:34 GMT

ഇ​റാ​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്കപ്പെട്ട ​മ​സ്ഊ​ദ് പെ​​സ​​ഷ്കി​​യാ​​നെ ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ അ​ഭി​ന​ന്ദി​ച്ചു. പ്ര​ദേ​ശ​ത്തി​ന്റെ അ​ഭി​വൃ​ദ്ധി​ക്കും വി​ക​സ​ന​ത്തി​നു​മാ​യി സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​യ​ട്ടെ​യെ​ന്ന് ഹ​മ​ദ് രാ​ജാ​വ് ആ​ശം​സി​ച്ചു.

ഇ​റാ​നു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ രാ​ജ്യ​ത്തി​നു​ള്ള താ​ൽ​പ​ര്യം രാ​ജാ​വ് അ​ടി​വ​ര​യി​ട്ടു പ​റ​ഞ്ഞു. മേ​ഖ​ല​യി​ലെ സ്ഥി​ര​ത​യും സു​ര​ക്ഷ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് എ​ല്ലാ ഇ​സ്‍ലാ​മി​ക രാ​ഷ്ട്ര​ങ്ങ​ളു​മാ​യും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ബ​ഹ്റൈ​നി​ന്റെ പ്ര​തി​ബ​ദ്ധ​ത​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യും ഇ​റാ​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്റി​നെ അ​ഭി​ന​ന്ദി​ച്ചു. സ​​ഈ​​ദ് ജ​​ലീ​​ലി​​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്​ ഇ​റാ​ന്‍റ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി പാ​​ർ​​ല​​മെ​​ന്റം​​ഗം ​മ​സ്ഊ​​ദ് പെ​​സ​​ഷ്കി​​യാ​​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. പെ​സ​ഷ്കി​യാ​ന് 16.3 മി​ല്യ​ൺ വോ​ട്ടു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ ജ​ലീ​ലി​ക്ക് 13.5 മി​ല്യ​ൺ വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.ആ​​ദ്യ​ഘ​​ട്ട തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ആ​​ർ​​ക്കും ഭൂ​​രി​​പ​​ക്ഷം ല​​ഭി​​ക്കാ​​ത്ത​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് ര​​ണ്ടാം ഘ​​ട്ട​​ത്തി​​ലേ​​ക്ക് നീ​​ങ്ങി​​യ​​ത്.

ജൂ​​ൺ 28ന് ​​ന​​ട​​ന്ന ആ​​ദ്യ​ഘ​​ട്ട തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ പോ​​ളി​​ങ് ശ​​ത​​മാ​​ന​​മാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഹെ​​ലി​​കോ​​പ്ട​​ർ അ​​പ​​ക​​ട​​ത്തി​​ൽ​ പ്ര​​സി​​ഡ​​ന്റ് ഇ​​ബ്രാ​​ഹീം റ​​ഈ​​സി കൊ​​ല്ല​​പ്പെ​​ട്ട​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് ഇ​റാ​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലേ​​ക്ക് നീ​​ങ്ങി​​യ​​ത്. നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ച 80 പേ​​രി​​ൽ ആ​​റു​​പേ​​ർ​​ക്കാ​​ണ് ഗാ​​ർ​​ഡി​​യ​​ൻ കൗ​​ൺ​​സി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ അ​​നു​​മ​​തി ന​​ൽ​​കി​​യ​​ത്.

Tags:    

Similar News