ഇസ്‌ലാമിക കാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ശൈഖുൽ അസ്ഹറുമായി കൂടിക്കാഴ്ച നടത്തി

Update: 2024-02-12 09:26 GMT

ഇ​സ്​​ലാ​മി​ക​കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ അൽ ഖ​ലീ​ഫ ശൈ​ഖു​ൽ അ​സ്​​ഹ​ർ ഡോ. ​അ​ഹ്​​മ​ദ്​ അ​ത്ത്വ​യ്യി​ബു​മാ​യി അ​ബൂ​ദ​ബി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ അൽ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ദ്ദേ​ഹം ശൈ​ഖു​ൽ അ​സ്​​ഹ​റി​ന്​ കൈ​മാ​റി.

ഇ​സ്​​ലാ​മി​ന്‍റെ സ​ന്തു​ലി​ത വീ​ക്ഷ​ണം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്​ അ​ൽ അ​സ്​​ഹ​ർ നി​ർ​വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ങ്കി​നെ ശൈ​ഖ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ പ്ര​ത്യേ​കം ശ്ലാ​ഘി​ക്കു​ക​യും ദൗ​ത്യം കൂ​ടു​ത​ൽ ശ​ക്​​ത​മാ​യി തു​ട​രാ​ൻ സാ​ധി​ക്ക​​ട്ടെ​യെ​ന്ന്​ ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു. ബ​ഹ്​​റൈ​നും അ​ൽ അ​സ്​​ഹ​റും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും സ​ഹ​ക​ര​ണ​വും ശ​ക്​​തി​​പ്പെ​ടു​ത്തു​ന്ന​തി​ന്​ ഒ​രു​മി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണ പു​തു​ക്കു​ക​യും ചെ​യ്​​തു. ബ​ഹ്​​റൈ​നി​ൽ ​നി​ന്നു​ള്ള മൂ​ന്ന്​ ഖു​ർ​ആ​ൻ പാ​രാ​യ​ണ വി​ദ​ഗ്​​ധ​രു​ടെ ഓ​ഡി​യോ വി​ഡി​യോ​ക​ൾ അ​ദ്ദേ​ഹം ശൈ​ഖു​ൽ അ​സ്​​ഹ​റി​ന്​ സ​മ്മാ​നിച്ചു.

Tags:    

Similar News