ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഒമാൻ സന്ദശനത്തിന് തുടക്കം. സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തും. രണ്ട് സഹോദര രാജ്യങ്ങൾക്കും താൽപര്യമുള്ള നിരവധി വശങ്ങൾ ചർച്ച ചെയ്യും.
കൂടാതെ സംയുക്ത ഗൾഫ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക, അന്തർദേശീയ മേഖലകളിലെ വികസനത്തിനും കാരണമാകുന്ന വിവിധ വിഷയങ്ങളിൽ കൂടിയാലോചനകൾ നടക്കും. പ്രദേശിക അന്തർദേശീയ വിഷയങ്ങളിൽ ഇരുവരും കാഴ്ചപ്പാടുകളും കൈമാറും.
രാജാവിനെ അനുഗമിക്കുന്ന പ്രതിനിധി സംഘം വിവിധ മന്ത്രിമാരുമായും കൂടിക്കാഴ്ചയും നടത്തും. ഇരുരാജ്യങ്ങളും വിവിധ സഹകരണ കരാറുകളിലും ഒപ്പുവെച്ചേക്കും.